Anuraagappoonilaavil

അനുരാഗപ്പൂനിലാവില്‍
Work
Year
Language

അനുരാഗപ്പൂനിലാവിലാടാന്‍
മനോമോഹനമയിലേ വാ നീ
പ്രേമമന്ദാര മാമലര്‍ ചൂടാന്‍

കരളൊന്നായി വാഴും നാമെന്നും
സുഖജീവിത വനികയിലാഹാ
രാഗസംഗീതസാരമേ മാരാ

കുളിരണിവാര്‍മഴവില്ലേ - പ്രേമമാണിക്യക്കല്ലേ
എന്‍മനമധുരിതജീവിതനായതും നീതാനേ
പ്രേമപ്രഭയില്‍ പോയൊളിച്ചിടുമീരുളാകെ
(കരളൊന്നായി )

മമ ജീവിതശാഖേ മായാത്തപ്രേമലേഖേ
പൊന്‍തളിരിടുമൊരു മോഹശാഖിയും നീതാനേ
നീയാമരുണോദയം കണ്ടിടുമരവിന്ദം ഞാന്‍
(കരളൊന്നായി )

anurāgappūnilāvilāḍān
manomohanamayile vā nī
premamandāra māmalar sūḍān

karaḽŏnnāyi vāḻuṁ nāmĕnnuṁ
sukhajīvida vanigayilāhā
rāgasaṁgīdasārame mārā

kuḽiraṇivārmaḻaville - premamāṇikyakkalle
ĕnmanamadhuridajīvidanāyaduṁ nīdāne
premaprabhayil poyŏḽicciḍumīruḽāgĕ
(karaḽŏnnāyi )

mama jīvidaśākhe māyāttapremalekhe
pŏndaḽiriḍumŏru mohaśākhiyuṁ nīdāne
nīyāmaruṇodayaṁ kaṇḍiḍumaravindaṁ ñān
(karaḽŏnnāyi )