അനുരാഗക്ഷേത്രത്തില്‍ മണിമുഴങ്ങി
ആനന്ദപൂജയ്ക്കായ് ഞാനൊരുങ്ങി
പൂക്കാരിയെവിടെ പൂത്താലമെവിടെ
പൂജാമലരുകളെവിടെ - എവിടെ
വാസന്തനന്ദനവനികകളില്‍
വാടാത്ത പൂവുകള്‍ നുള്ളിനുള്ളി
പൂമരത്തണലില്‍ മാലകെട്ടുമ്പോള്‍
പ്രേമത്തിന്‍ ലഹരിയില്‍ ഉറങ്ങി ഉറങ്ങി (അനുരാഗ)
നിന്നുടെ നൂപുരശബ്ദവുമോര്‍ത്ത്
നിന്നെ കാക്കുന്നു പൂജാരി
അല്ലല്ലെന്നുടെ സ്വപ്നരഥത്തില്‍
വന്നിറങ്ങുന്നു പൂജാരി
പൂജാരി - പൂജാരി - പൂജാരി - പൂജാരി (അനുരാഗ)
ചന്ദനസുരഭില ധൂപവുമായി
വന്നു നില്‍ക്കുന്നു സങ്കല്പം
താവക സ്വാഗതഗാനം തീര്‍ത്തു
ജീവനാകും മണിമുരളി
മുരളി- മുരളി -മുരളി - മുരളി (വാസന്ത)(അനുരാഗ)