അനുരാഗഗാനം പോലെ
അഴകിന്റെ അലപോലെ
ആരു നീ.. ആരു നീ ദേവതേ...?
മലരമ്പന്‍ വളര്‍ത്തുന്ന മന്ദാരവനികയില്‍
മധുമാസം വിരിയിച്ച മലരാണോ...?
മഴവില്ലിന്‍ നാട്ടിലെ കന്യകള്‍ ചൂടുന്ന
മരതകമാണിക്യമണിയാണോ...?
പൂമണിമാരന്റെ മാനസ ക്ഷേത്രത്തില്‍
പൂജയ്‌ക്കു വന്നൊരു പൂവാണോ....?
കനിവോലും ഈശ്വരന്‍ അഴകിന്റെ പാലാഴി
കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ...?