അനുരാഗതീരം..ലാലാ..ലാലാ.
തളിരണിയും കാലം.ലലലാല..ലാലാ
അകമലരിനമൃതരുളി നീ വന്നനേരം
അലിയുന്നു മൌനം
വളരുന്നു മോഹം..
കടമിഴിയിലൊരു കവിത വിരിയുന്ന നേരം ..
(അനുരാഗതീരം ....)
പൊന്നിന്റെ താലം പൊങ്ങുന്നു വിണ്ണില്‍
വെഞ്ചാമരങ്ങള്‍ വീശുന്നു തെന്നല്‍
ഋതുരാജകന്യേ നീ എഴുന്നള്ളവേ
ഒരുപ്രേമപൂജയ്ക്കു ഞാന്‍ നില്‍ക്കവേ
ഋതുരാജകന്യേ നീഎഴുന്നള്ളവേ
ഒരുപ്രേമപൂജയ്ക്കു ഞാന്‍ നില്‍ക്കവേ
എന്നാത്മമന്ത്രങ്ങള്‍ നീ കേള്‍ക്കവേ
വരവരദമൊരു സുകൃതം നേരുന്നു ഞാന്‍ ...
അനുരാഗതീരം..തളിരണിയും കാലം
മന്ദാരമാല്യം ചാര്‍ത്തുന്നു ഭൂമി
നീരാളമെങ്ങും നീര്‍ത്തുന്നു വീചി
മണിവില്ലുമായി നീ എഴുന്നെള്ളവേ
മനസ്സിന്‍സ്വരം കൊണ്ടു എതിരേല്‍ക്കവേ
മണിവില്ലുമായി നീ എഴുന്നെള്ളവേ
മനസ്സിന്‍സ്വരം കൊണ്ടു എതിരേല്‍ക്കവേ
ഒരു സ്വപ്നസാമ്രാജ്യം നീ നല്‍കവേ
സുഖസുഖദമൊരു മധുരമറിയുന്നു ഞാന്‍
(...അനുരാഗതീരം ....)