Anuraaga vallari

അനുരാഗ വല്ലരി
Work
Year
Language

അനുരാഗ വല്ലരി കടിഞ്ഞൂൽ കായ്ച്ചു
ആവണി അവിട്ടം നാളിൽ (അനുരാഗ)
എൻ മനമാകും തൊട്ടിലിലാടി
ജന്മജന്മാന്തര പുണ്യം (അനുരാഗ)

ഉപ്പും ചോറും നൽകുവാനുണ്ണിയെ
ഗുരുവായൂർ കൊണ്ടുപോകും (ഉപ്പും)
കമലായദാക്ഷൻ കമലാകാന്തൻ
തങ്കക്കുടത്തെ അനുഗ്രഹിക്കും - എന്റെ
തങ്കക്കുടത്തെ അനുഗ്രഹിക്കും (അനുരാഗ)

മോഹം പോലെ നീ വളരുമ്പോൾ
ജീവിതം പൂവണിയും - എൻ
ജീവിതം പൂവണിയും (മോഹം)
താലോലമാടി താരാട്ടു പാടി
കന്മണിയെ ഞാൻ വളർത്തും - എന്റെ
കന്മണിയെ ഞാൻ വളർത്തും (അനുരാഗ)

ഉം...ഉം....

anurāga vallari kaḍiññūl kāyscu
āvaṇi aviṭṭaṁ nāḽil (anurāga)
ĕn manamāguṁ tŏṭṭililāḍi
janmajanmāndara puṇyaṁ (anurāga)

uppuṁ soṟuṁ nalguvānuṇṇiyĕ
guruvāyūr kŏṇḍuboguṁ (uppuṁ)
kamalāyadākṣan kamalāgāndan
taṅgakkuḍattĕ anugrahikkuṁ - ĕnṟĕ
taṅgakkuḍattĕ anugrahikkuṁ (anurāga)

mohaṁ polĕ nī vaḽarumboḽ
jīvidaṁ pūvaṇiyuṁ - ĕn
jīvidaṁ pūvaṇiyuṁ (mohaṁ)
tālolamāḍi tārāṭṭu pāḍi
kanmaṇiyĕ ñān vaḽarttuṁ - ĕnṟĕ
kanmaṇiyĕ ñān vaḽarttuṁ (anurāga)

uṁ...uṁ....