Anuraaga kalige

അനുരാഗ കലികേ
Work
Year
Language

അനുരാഗകലികേ വിടരൂ
ഇനിയെന്റെ ഉദയങ്ങളില്‍
പ്രിയരാഗകവിതേ ഒഴുകൂ
ഇനിയെന്റെ പുളകങ്ങളില്‍
കുളിരോളങ്ങളില്‍ ഋതുഭംഗികളില്‍
സഖി നീ നീന്തി വരൂ...

കണ്ണുകള്‍ കത്തുകള്‍ തന്നു
ചുണ്ടുകള്‍ മുത്തുകള്‍ പെയ്തു
വഴികളില്‍ മലരുകള്‍ വിതറി
ഓമലേ നിന്നെ വിളിപ്പൂ
കൈകളില്‍ വീണു തുടിയ്ക്കാന്‍
നെഞ്ചില്‍ ചേര്‍ന്നു മയങ്ങാന്‍
കുളിരോളങ്ങളില്‍ ഋതുഭംഗികളില്‍
സഖി നീ നീന്തി വരൂ...

നിന്നിലെന്‍ ചുംബനം ചാര്‍ത്തി
നിന്‍ മനം സ്പന്ദിതമാക്കി
യൗവ്വനം നല്‍കുമീ ചൂടില്‍
ചിന്തകള്‍ നിന്നില്‍ ലയിപ്പൂ
ലജ്ജകള്‍ പുല്‍കിയൊതുക്കാന്‍
ഉള്ളിന്‍ ദാഹമടക്കാന്‍..
കുളിരോളങ്ങളില്‍ ഋതുഭംഗികളില്‍
സഖി നീ നീന്തി വരൂ...

anurāgagalige viḍarū
iniyĕnṟĕ udayaṅṅaḽil
priyarāgagavide ŏḻugū
iniyĕnṟĕ puḽagaṅṅaḽil
kuḽiroḽaṅṅaḽil ṛtubhaṁgigaḽil
sakhi nī nīndi varū...

kaṇṇugaḽ kattugaḽ tannu
suṇḍugaḽ muttugaḽ pĕydu
vaḻigaḽil malarugaḽ vidaṟi
omale ninnĕ viḽippū
kaigaḽil vīṇu tuḍiykkān
nĕñjil sernnu mayaṅṅān
kuḽiroḽaṅṅaḽil ṛtubhaṁgigaḽil
sakhi nī nīndi varū...

ninnilĕn suṁbanaṁ sārtti
nin manaṁ spandidamākki
yauvvanaṁ nalgumī sūḍil
sindagaḽ ninnil layippū
lajjagaḽ pulgiyŏdukkān
uḽḽin dāhamaḍakkān..
kuḽiroḽaṅṅaḽil ṛtubhaṁgigaḽil
sakhi nī nīndi varū...