അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ
അഭിവാദനത്തിന്റെ നിറമാലകൾ
ഇന്നലെ പാകിയ സ്വപ്നത്തിൻ നെൽച്ചെടി
ഇന്നു നിങ്ങൾക്കേകി കതിർമാലകൾ
(അനുമോദന)
മലരിലെ മധുവും മാനത്തെ വിധുവും
മനതാരിലൊന്നിക്കും കാലം ഈ മധുവിധു കാലം
വേനൽ വസന്തമായ് തോന്നുന്ന കാലം
കയ്പ്പും മധുരമായ് മാറുന്ന കാലം ഈ മധുവിധു കാലം
(അനുമോദന)
ഇരു വഴി വന്നു ഇണചേർന്നു പോകാൻ
ഇനി സ്നേഹസാഗരം പൂകാൻ ഈ സംഗമം ധന്യം
കാലം കനിഞ്ഞതീ കല്യാണമാല്യം
ഉയരം താഴ്ചയെ പുണരുന്ന ചിത്രം
ഈ സംഗമം ധന്യം
(അനുമോദന)
anumodanattinṟĕ pūccĕṇḍugaḽ
abhivādanattinṟĕ niṟamālagaḽ
innalĕ pāgiya svapnattin nĕlscĕḍi
innu niṅṅaḽkkegi kadirmālagaḽ
(anumodana)
malarilĕ madhuvuṁ mānattĕ vidhuvuṁ
manadārilŏnnikkuṁ kālaṁ ī madhuvidhu kālaṁ
venal vasandamāy tonnunna kālaṁ
kayppuṁ madhuramāy māṟunna kālaṁ ī madhuvidhu kālaṁ
(anumodana)
iru vaḻi vannu iṇasernnu pogān
ini snehasāgaraṁ pūgān ī saṁgamaṁ dhanyaṁ
kālaṁ kaniññadī kalyāṇamālyaṁ
uyaraṁ tāḻsayĕ puṇarunna sitraṁ
ī saṁgamaṁ dhanyaṁ
(anumodana)