Anubhoodi talugi

അനുഭൂതി തഴുകി
Work
Year
Language

അനുഭൂതി തഴുകി ആദ്യവർഷമേഘം
ആത്മാവിലെഴുതി ഭാവന (2)
കവിതേ നിന്നുടയാട നെയ്തൂ താഴ്വരച്ചോല
മേലേ മഴമുകിൽമാല നീളേ കുളിരൊളിമാല
(അനുഭൂതി...)

മഞ്ജീരമണിയും മഞ്ജുളലയമോടെ
മാലേയമണിയും മഞ്ജിമയോടെ
മകരന്ദമൊഴുകും മണിമഞ്ജുഷ പോലെ
മതിലേഖ മുകരും മാൻമിഴി പോലെ
ഹിമകണമതിലലിയുന്നൂ ആ...ആ.ആ.ആ
നിറപൗർണ്ണമി നീയെന്നും ആ..ആ.ആ.ആ
ഏകാന്തതേയെൻ ഭാവമായ്
കനവുകളിൽ നിനവുകളിൽ കുളിരു കോരി നീ
(അനുഭൂതി..)

സംഗീതമുണരും സ്വരമുരളിക പോലെ
സായൂജ്യമണിയും സാധന പോലെ
സൗന്ദര്യലഹരി സൗപർണ്ണിക പോലെ
സാഫല്യമേകും സുഷമകൾ പോലെ
മിഴിയിണകളിലണയുന്നു ആ..ആ.ആ.ആ.ആ
വരവർണ്ണിനീ നീയെന്നും ആ..ആ.ആ
ശാലീനതേ എൻ ജീവനിൽ
ഇരവുകളിൽ പകലുകളിൽ തളിരു ചൂടി നീ
(അനുഭൂതി..)

anubhūdi taḻugi ādyavarṣameghaṁ
ātmāvilĕḻudi bhāvana (2)
kavide ninnuḍayāḍa nĕydū tāḻvaraccola
mele maḻamugilmāla nīḽe kuḽirŏḽimāla
(anubhūdi...)

mañjīramaṇiyuṁ mañjuḽalayamoḍĕ
māleyamaṇiyuṁ mañjimayoḍĕ
magarandamŏḻuguṁ maṇimañjuṣa polĕ
madilekha mugaruṁ mānmiḻi polĕ
himagaṇamadilaliyunnū ā...ā.ā.ā
niṟabaurṇṇami nīyĕnnuṁ ā..ā.ā.ā
egāndadeyĕn bhāvamāy
kanavugaḽil ninavugaḽil kuḽiru kori nī
(anubhūdi..)

saṁgīdamuṇaruṁ svaramuraḽiga polĕ
sāyūjyamaṇiyuṁ sādhana polĕ
saundaryalahari saubarṇṇiga polĕ
sāphalyameguṁ suṣamagaḽ polĕ
miḻiyiṇagaḽilaṇayunnu ā..ā.ā.ā.ā
varavarṇṇinī nīyĕnnuṁ ā..ā.ā
śālīnade ĕn jīvanil
iravugaḽil pagalugaḽil taḽiru sūḍi nī
(anubhūdi..)