Anubama sneha saidanyame

അനുപമ സ്നേഹ ചൈതന്യമേ
Year
Language

അനുപമസ്നേഹചൈതന്യമേ
മന്നില്‍ പ്രകാശിച്ച വിണ്‍ദീപമേ
ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ
യേശുവേ... സ്നേഹസ്വരൂപാ...
സ്നേഹമേ ദിവ്യസ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍

സര്‍വ്വം ക്ഷമിക്കുന്നവന്‍ നീ
ഞങ്ങള്‍ക്കു പ്രത്യാശയും നീ
വഴിയും സത്യവും ജീവനുമായ് നീ
വന്നീടണമേ നാഥാ....
സ്നേഹമേ ദിവ്യസ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
(അനുപമ)

നിന്‍ ദിവ്യസ്നേഹം നുകരാന്‍
ഒരു മനസ്സായ് ഒന്നുചേരാന്‍
സുഖവും ദുഃഖവും പങ്കിടുവാന്‍
തുണയേകണമേ നാഥാ...
സ്നേഹമേ ദിവ്യസ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
(അനുപമ)

anubamasnehasaidanyame
mannil pragāśicca viṇdībame
ñaṅṅaḽil nin dīpti pagaraṇame
yeśuve... snehasvarūbā...
snehame divyasnehame
ninnĕ studikkunnu ñaṅṅaḽ

sarvvaṁ kṣamikkunnavan nī
ñaṅṅaḽkku pratyāśayuṁ nī
vaḻiyuṁ satyavuṁ jīvanumāy nī
vannīḍaṇame nāthā....
snehame divyasnehame
ninnĕ studikkunnu ñaṅṅaḽ
(anubama)

nin divyasnehaṁ nugarān
ŏru manassāy ŏnnuserān
sukhavuṁ duḥkhavuṁ paṅgiḍuvān
tuṇayegaṇame nāthā...
snehame divyasnehame
ninnĕ studikkunnu ñaṅṅaḽ
(anubama)