Anpudan ponnambalattil

അന്‍‌പുതന്‍ പൊന്നമ്പലത്തില്‍
Year
Language

അൻപുതൻ പൊന്നമ്പലത്തിൽ പോകനാം
അമ്പിളിയെ വാ പൊന്നമ്പിളിയേ വാ
ആനന്ദപ്പൂങ്കാവിലൂടെ മന്ദം മന്ദം പോകാം

മാനസവാനിൽ മിന്നിവാ നീ
ഞാനൊരു ഗാനം പാടാം
വേദനയെല്ലാം മാഞ്ഞുപോമൊരു
നവലോകത്തെ പൂകിടാം
ആനന്ദപ്പൂങ്കാവിലൂടെ മന്ദം മന്ദം പോകാം

ഓ.....
ഉല്ലാസമായ് പോകാം നമുക്കീ പാതയിലൂടെ
ഒരുനാൾപോലും പിരിയാതൊരുപോൽ
ആടിപ്പാടിപ്പോകനാം ആടിപ്പാടിപ്പോക നാം

anpudan pŏnnambalattil poganāṁ
ambiḽiyĕ vā pŏnnambiḽiye vā
ānandappūṅgāvilūḍĕ mandaṁ mandaṁ pogāṁ

mānasavānil minnivā nī
ñānŏru gānaṁ pāḍāṁ
vedanayĕllāṁ māññubomŏru
navalogattĕ pūgiḍāṁ
ānandappūṅgāvilūḍĕ mandaṁ mandaṁ pogāṁ

o.....
ullāsamāy pogāṁ namukkī pādayilūḍĕ
ŏrunāḽpoluṁ piriyādŏrubol
āḍippāḍippoganāṁ āḍippāḍippoga nāṁ