Annu nin kandhattil

അന്നു നിന്‍ കണ്ഠത്തില്‍
Year
Language

അന്നു നിന്‍ കണ്ഠത്തിലര്‍പ്പിച്ച മാലയില്‍
കണ്ണുനീര്‍‌മുത്തുകളായിരുന്നു - എന്റെ
കണ്ണുനീര്‍‌മുത്തുകളായിരുന്നു...
(അന്നു നിന്‍...)

അന്നു ഞാന്‍ പാടിയ സ്വാഗതസംഗീതം
എന്നാത്മഗദ്ഗദമായിരുന്നു...
കൈയ്യില്‍ ഞാനര്‍പ്പിച്ച കല്‌ഹാരപുഷ്പമെന്‍
കമനീയസ്വപ്നങ്ങളായിരുന്നു...
(അന്നു നിന്‍...)

പൊന്നില്‍ക്കുളിച്ച പ്രതീക്ഷകളൊക്കെയും
ചിന്നിത്തകര്‍ന്ന ശവപ്പറമ്പില്‍...
ആ രാവില്‍ ഞാന്‍ നിന്നെ പൂജിച്ചിരുത്തുവാന്‍
ആരാധനയ്ക്കൊരു പീഠം തീര്‍ത്തു...
(അന്നു നിന്‍...)

annu nin kaṇḍhattilarppicca mālayil
kaṇṇunīr‌muttugaḽāyirunnu - ĕnṟĕ
kaṇṇunīr‌muttugaḽāyirunnu...
(annu nin...)

annu ñān pāḍiya svāgadasaṁgīdaṁ
ĕnnātmagadgadamāyirunnu...
kaiyyil ñānarppicca kal‌hārabuṣpamĕn
kamanīyasvapnaṅṅaḽāyirunnu...
(annu nin...)

pŏnnilkkuḽicca pradīkṣagaḽŏkkĕyuṁ
sinnittagarnna śavappaṟambil...
ā rāvil ñān ninnĕ pūjicciruttuvān
ārādhanaykkŏru pīṭhaṁ tīrttu...
(annu nin...)