Annoru naattil

അങ്ങൊരു നാട്ടില്
Year
Language

അങ്ങൊരുനാട്ടില് പൊന്നുകൊണ്ടു പൂത്തളിക
ഇങ്ങൊരുനാട്ടില് മണ്ണ് കൊണ്ട് പൂത്തളിക
മണ്ണ് കൊണ്ട് പൂത്തളിക
(അങ്ങൊരു നാട്ടില്)

അങ്ങൊരു പെണ്‍കൊടിക്ക് വെള്ളിമേഞ്ഞ മണിമേട
ഇങ്ങൊരു പെണ്‍കൊടിക്ക് പുല്ലുമേഞ്ഞ പുലമാടം
അങ്ങുള്ള തക്കിളിയില്‍ ചിങ്ങനിലാ പൊന്നൂല്
ഇങ്ങൊരു തക്കിളിയില്‍ തെങ്ങിന്റെ ചകിരിനാര്
(അങ്ങൊരു നാട്ടില്)

മുത്തിന്റെ കമ്മലിട്ട് പട്ടുനൂലവിടെ നൂല്‍ക്കും
കൈതയോലക്കമ്മലിട്ട് കയര്‍നൂലിവിടെനൂല്‍ക്കും
അങ്ങുനെയ്യും പൂമ്പട്ടിന് തങ്കപ്പവന്‍ സമ്മാ‍നം
ഇങ്ങുനെയ്യും പൂമ്പട്ടിന് കണ്ണുനീര് സമ്മാനം
(അങ്ങൊരു നാട്ടില്)

Angoru Naattilu Ponnu Kondu Poothalika

aṅṅŏrunāṭṭil pŏnnugŏṇḍu pūttaḽiga
iṅṅŏrunāṭṭil maṇṇ kŏṇḍ pūttaḽiga
maṇṇ kŏṇḍ pūttaḽiga
(aṅṅŏru nāṭṭil)

aṅṅŏru pĕṇgŏḍikk vĕḽḽimeñña maṇimeḍa
iṅṅŏru pĕṇgŏḍikk pullumeñña pulamāḍaṁ
aṅṅuḽḽa takkiḽiyil siṅṅanilā pŏnnūl
iṅṅŏru takkiḽiyil tĕṅṅinṟĕ sagirinār
(aṅṅŏru nāṭṭil)

muttinṟĕ kammaliṭṭ paṭṭunūlaviḍĕ nūlkkuṁ
kaidayolakkammaliṭṭ kayarnūliviḍĕnūlkkuṁ
aṅṅunĕyyuṁ pūmbaṭṭin daṅgappavan sammānaṁ
iṅṅunĕyyuṁ pūmbaṭṭin kaṇṇunīr sammānaṁ
(aṅṅŏru nāṭṭil)

Angoru Naattilu Ponnu Kondu Poothalika