Annanre hrdayamallo

അണ്ണന്റെ ഹൃദയമല്ലോ
Year
Language

ആ.. ആ.. ആ..

അണ്ണന്റെ ഹൃദയമല്ലോ
അനുജത്തി തന്നമ്പലം (അണ്ണന്റെ )
സ്നേഹദീപമാല ചാർത്തും
ത്യാഗത്തിൻ പൊന്നമ്പലം
(അണ്ണന്റെ ഹൃദയമല്ലോ)

സന്നിധാനം അണയുവോരെ
സൽക്കരിക്കും ദേവാലയം (സന്നിധാനം )
എതു കൊടുങ്കാറ്റിനെയും
താങ്ങിടുന്ന സ്നേഹാലയം (ഏതു )
നിൻ നടയിൽ പിറന്നതിനാൽ
ജന്മം തന്നെ സഫലമായി
(അണ്ണന്റെ ഹൃദയമല്ലോ)

പത്തു മാസം ചുമന്ന മോഹം
സ്വർഗം പൂകി പാൽ തരാതെ
ആ..ആ..ആ..
പിച്ച നടത്തീടും മുമ്പേ
അച്ഛനുമാ വഴി തുടർന്നു
ആ..ആ..ആ.. (പത്തു മാസം )
തൊട്ടിൽ കെട്ടി താരാട്ടി നീ(2)
അമ്മയായെന്നച്ഛനുമായി
(അണ്ണന്റെ ഹൃദയമല്ലോ)

ā.. ā.. ā..

aṇṇanṟĕ hṛdayamallo
anujatti tannambalaṁ (aṇṇanṟĕ )
snehadībamāla sārttuṁ
tyāgattin pŏnnambalaṁ
(aṇṇanṟĕ hṛdayamallo)

sannidhānaṁ aṇayuvorĕ
salkkarikkuṁ devālayaṁ (sannidhānaṁ )
ĕdu kŏḍuṅgāṭrinĕyuṁ
tāṅṅiḍunna snehālayaṁ (edu )
nin naḍayil piṟannadināl
janmaṁ tannĕ saphalamāyi
(aṇṇanṟĕ hṛdayamallo)

pattu māsaṁ sumanna mohaṁ
svargaṁ pūgi pāl tarādĕ
ā..ā..ā..
picca naḍattīḍuṁ mumbe
acchanumā vaḻi tuḍarnnu
ā..ā..ā.. (pattu māsaṁ )
tŏṭṭil kĕṭṭi tārāṭṭi nī(2)
ammayāyĕnnacchanumāyi
(aṇṇanṟĕ hṛdayamallo)