Annaneyannane en karal

അങ്ങനെയങ്ങനെ എന്‍ കരള്‍
Year
Language

അങ്ങനെ അങ്ങനെ എന്‍ കരള്‍കൂട്ടിലൊ-
രല്ലിമലര്‍ക്കിളി വന്നു.
അല്ലിമലര്‍ക്കിളി ആരൊമല്‍ക്കിളി
അന്തപ്പുരക്കിളി വന്നു. ( അങ്ങനെ )

മാനസജാലകവാതില്‍ തുറന്നൂ
നാണം കുണുങ്ങി നിന്നൂ -ഇന്ന്
ഞാനറിയാതെന്റെ സങ്കല്പ വീണയില്‍
ഗാനം പൊട്ടിവിടര്‍ന്നു. ( അങ്ങനെ )

മാലാഖമാരുടെ നാട്ടില്‍നിന്നെത്തിയ
മായാമോഹിനിയല്ലേ - നിന്റെ
മാറിലെ സ്വപ്നമലര്‍മണിമെത്തയില്‍
ഞാനൊന്നുറങ്ങിക്കോട്ടേ. ( അങ്ങനെ )

aṅṅanĕ aṅṅanĕ ĕn karaḽkūṭṭilŏ-
rallimalarkkiḽi vannu.
allimalarkkiḽi ārŏmalkkiḽi
andappurakkiḽi vannu. ( aṅṅanĕ )

mānasajālagavādil tuṟannū
nāṇaṁ kuṇuṅṅi ninnū -inn
ñānaṟiyādĕnṟĕ saṅgalba vīṇayil
gānaṁ pŏṭṭiviḍarnnu. ( aṅṅanĕ )

mālākhamāruḍĕ nāṭṭilninnĕttiya
māyāmohiniyalle - ninṟĕ
māṟilĕ svapnamalarmaṇimĕttayil
ñānŏnnuṟaṅṅikkoṭṭe. ( aṅṅanĕ )