അന്നലെഴും പൊന്നൂഞ്ഞാലില്‍ ആടിവരും തോഴി
നിന്നെ കാണാന്‍ ഹാ ഹാ ചന്തം എന്‍റെ മനം പാടി
(അന്നലെഴും)
അന്തിവെയില്‍ പൊന്നുരുകി പൊന്നുരുകി
നിന്‍റെ മൃദു മേനിയിലായി മേനിയിലായി
കൂവളപ്പൂക്കളിതാ പൂക്കളിതാ
നിന്‍റെ നീലക്കണ്ണുകളായി കണ്ണുകളായി
നിന്നില്‍ കൊഞ്ചും നാണം എന്‍ ചുണ്ടിന്‍ തീരാദാഹം
വരു നീലലോലമോഹരാഗമായി
രതിലയനം
(അന്നലെഴും)
പൂനിലാ ചോര്‍ന്നൊഴുകി ചോര്‍ന്നൊഴുകി
നിന്‍റെ മുല്ലപ്പല്ലുകളായി പല്ലുകളായി
കുങ്കുമപ്പൂക്കളിതാ പൂക്കളിതാ
നിന്‍റെ മണിച്ചുണ്ടുകളായി ചുണ്ടുകളായി
നിന്നില്‍ പൂക്കും പ്രേമം എന്‍ നെഞ്ചില്‍ പൊങ്ങും മോഹം
വരൂ ചൈത്രമാസപൂംപരാഗമായി
മധുശലഭം
(അന്നലെഴും)