അയ്യര അയ്യര അയ്യര അയ്യര അയ്യരയ്യരയ്യരാ....
അങ്ങാടിചുറ്റിവരും കാറ്റേ കുളിര്‍കാറ്റേ
നിന്നെ അത്തറില്‍ കുളിപ്പിച്ചതാരാണ്?
ആമ്പലാണോ ചെന്താമരയാണോ
താമരപ്പൂ പോലുള്ളോരു മാരനാണോ
മണിമാരനാണോ?
(അങ്ങാടിചുറ്റി വരും...)
മൈലാഞ്ചിക്കൈകൊട്ടി പാട്ടുപാടും
മൈക്കണ്ണില്‍ സ്വപ്നങ്ങള്‍ നൃത്തമാടും
മുത്തായ മുത്തെക്കാം ചുണ്ടിലൊതുക്കും(2)
മലരിട്ട മോഹത്താല്‍ മാലകോര്‍ക്കും പെണ്ണ്
മലരിട്ട മോഹത്താല്‍ മാലകോര്‍ക്കും
(അങ്ങാടിചുറ്റി വരും...)
അയ്യര അയ്യര അയ്യര അയ്യര അയ്യരയ്യരയ്യരാ....
കയ്യില്‍ പൂവമ്പുള്ള മാരനാണോ?
കരിമീശക്കാരനവന്‍ വീരനാണോ?
മണീമേഘത്തേരില്‍ വന്ന ദേവനാണോ?(2)
മനമാകെ കവരുന്ന ചോരനാണോ? അവന്‍
മനമാകെ കവരുന്ന ചോരനാണോ?