Annaadeennannaadeennu

അങ്ങാടീന്നങ്ങാടീന്നു
Work
Year
Language

അങ്ങാടീന്നിങ്ങാടീന്ന് പത്ത് കിടാരം പൊന്ന് വാങ്ങി
ഇക്കയൊരുക്കിയ മിന്നുമലുക്കും ലോലാക്കുമണിഞ്ഞോളേ (2)
എല്ലാം പടൈത്തുള്ള ജല്ലജലാലായ തമ്പിരാന്റെ
കാരുണ്യം ഖൽബിനുള്ളിൽ കാത്തുകൊണ്ടോളേ (2)

തൊങ്ക തിമികിട വലതു നോക്കി
തൊങ്ങലിളകണ തൊപ്പി വെച്ച്
തൊപ്പി വെച്ച് തൊപ്പി വെച്ച്
തൊങ്ങലിളകണ തൊപ്പി വെച്ച്
ജിമിക്കി തരികിട ഇടതു നോക്കി
മിന്നിമറയണ ജരികയിട്ട്
ജരികയിട്ട് ജരികയിട്ട്
മിന്നിമറയണ ജരികയിട്ട്
മാരിവില്ലിന്റെ വില്ലു വണ്ടീന്നെറങ്ങുമല്ലോ
മാരൻ എറങ്ങുമല്ലോ
മുശിരിഫോട് മഹറിബോളം ഭൂമിമലയാളത്തിലെല്ലാം
പേരെടുത്തൊരു വീരനാണ് നിന്റെ മാരൻ
ആഹാ നിന്റെ മാരൻ ആഹാ നിന്റെ മാരൻ
ഉമറിനെപ്പോലെ സുൽത്താൻ അമറിനെപ്പോലെ
ധീരനാണ് വീരനാണ് നിന്റെ മാരൻ
ആഹാ നിന്റെ മാരൻ ആഹാ നിന്റെ മാരൻ
(അങ്ങാടീന്നിങ്ങാടീന്ന്...)

തത്തിതിമികിട വലം വെച്ച്
പട്ട് തട്ടം തെല്ലൊതുക്ക്
തെല്ലൊതുക്ക് തെല്ലൊതുക്ക്
പട്ട് തട്ടം തെല്ലൊതുക്ക്
താനി തരികിട ഇടം നോക്കി
ചുണ്ടിലൂറണ ചിരിയൊതുക്ക്
ചിരിയൊതുക്ക് ചിരിയൊതുക്ക്
ചുണ്ടിലൂറണ ചിരിയൊതുക്ക്
കന്നിമണിയറ വാതിലിപ്പോൾ അടയ്ക്കുമല്ലോ
ഞങ്ങൾ അടയ്ക്കുമല്ലോ
പളപളക്കണ പട്ടുടുപ്പിൽ കണ്ണുമഞ്ചിയിരിക്കണെന്തേ
കാച്ചിലമ്പും ചിലുചിലുക്കി ഇരിക്കണെന്തേ
വെറുതെ ഇരിക്കണെന്തേ വെറുതെ ഇരിക്കണെന്തേ
കൂട്ടരോടൊത്ത് മൊഞ്ചും മൊകറും കാട്ടി
വീരനവനെ വിരുന്നൊരുക്കി എതിരേൽക്കണ്ടെ
ഇപ്പോൾ എതിരേൽക്കണ്ടെ ഇപ്പോൾ എതിരേൽക്കണ്ടെ
(അങ്ങാടീന്നിങ്ങാടീന്ന്...)

aṅṅāḍīnniṅṅāḍīnn patt kiḍāraṁ pŏnn vāṅṅi
ikkayŏrukkiya minnumalukkuṁ lolākkumaṇiññoḽe (2)
ĕllāṁ paḍaittuḽḽa jallajalālāya tambirānṟĕ
kāruṇyaṁ khalbinuḽḽil kāttugŏṇḍoḽe (2)

tŏṅga timigiḍa valadu nokki
tŏṅṅaliḽagaṇa tŏppi vĕcc
tŏppi vĕcc tŏppi vĕcc
tŏṅṅaliḽagaṇa tŏppi vĕcc
jimikki tarigiḍa iḍadu nokki
minnimaṟayaṇa jarigayiṭṭ
jarigayiṭṭ jarigayiṭṭ
minnimaṟayaṇa jarigayiṭṭ
mārivillinṟĕ villu vaṇḍīnnĕṟaṅṅumallo
māran ĕṟaṅṅumallo
muśiriphoṭ mahaṟiboḽaṁ bhūmimalayāḽattilĕllāṁ
perĕḍuttŏru vīranāṇ ninṟĕ māran
āhā ninṟĕ māran āhā ninṟĕ māran
umaṟinĕppolĕ sulttān amaṟinĕppolĕ
dhīranāṇ vīranāṇ ninṟĕ māran
āhā ninṟĕ māran āhā ninṟĕ māran
(aṅṅāḍīnniṅṅāḍīnn...)

tattidimigiḍa valaṁ vĕcc
paṭṭ taṭṭaṁ tĕllŏdukk
tĕllŏdukk tĕllŏdukk
paṭṭ taṭṭaṁ tĕllŏdukk
tāni tarigiḍa iḍaṁ nokki
suṇḍilūṟaṇa siriyŏdukk
siriyŏdukk siriyŏdukk
suṇḍilūṟaṇa siriyŏdukk
kannimaṇiyaṟa vādilippoḽ aḍaykkumallo
ñaṅṅaḽ aḍaykkumallo
paḽabaḽakkaṇa paṭṭuḍuppil kaṇṇumañjiyirikkaṇĕnde
kāccilambuṁ silusilukki irikkaṇĕnde
vĕṟudĕ irikkaṇĕnde vĕṟudĕ irikkaṇĕnde
kūṭṭaroḍŏtt mŏñjuṁ mŏgaṟuṁ kāṭṭi
vīranavanĕ virunnŏrukki ĕdirelkkaṇḍĕ
ippoḽ ĕdirelkkaṇḍĕ ippoḽ ĕdirelkkaṇḍĕ
(aṅṅāḍīnniṅṅāḍīnn...)