അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ്
അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട്
ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് മിഴിപൂട്ടുമോര്‍മ്മയുടെ താരാട്ടുമായ്
നിറഞ്ഞുല്ലാസമെല്ലാര്‍ക്കും നല്‍കീടും ഞാന്‍
അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ്
അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട്
[ലാ ലല ലലലല......(2)]
സ്നേഹമെന്നും പൊന്നൊളിയായ് ഈ പൂമുഖം മെഴുകീടുന്നൂ
ദീപനാളം പ്രാര്‍ഥനയാല്‍ മിഴിചിമ്മാതെ കാത്തീടുന്നൂ
ദൈവം തുണയാകുന്നൂ ജന്മം വരമാകുന്നൂ
രുചിഭേദങ്ങളും പിടിവാദങ്ങളും
തമ്മിലിടയുമൊടുവില്‍ തളരും