Aninyanyau amgaraagam

അണിഞ്ഞു അംഗരാഗം
Year
Language

അണിഞ്ഞു അംഗരാഗം നിലാവും നിന്‍ കിനാവും
അറിഞ്ഞു അന്തരംഗം പ്രിയങ്കേ കാവ്യഗംഗേ
സുമാംഗീ‍ പാരിജാതം നിന്‍ മാനസം
ഞാനതിന്‍ ഗന്ധമേല്‍ക്കും പ്രേമഗന്ധര്‍വ്വന്‍

(അണിഞ്ഞു)

അപര്‍‌ണ്ണേ നിന്‍ തപസ്സില്‍ അലിഞ്ഞു ഞാന്‍
ശിശിരം മഞ്ഞില്‍‌പോലെ....
അപര്‍‌ണ്ണേ നിന്‍ തപസ്സില്‍ അലിഞ്ഞു ഞാന്‍
നിഷ്‌കളങ്കം നിന്റെ സ്നേഹം
നിനവറിഞ്ഞതിന്നു മാത്രം...
ദേവീ... ദേവീ...

(അണിഞ്ഞു)

ഹൃദന്തം തന്നുനിന്നു വസന്തശ്രീ
സ്‌മേരം പൂവായ് തൂകി....
ഹൃദന്തം തന്നുനിന്നു വസന്തശ്രീ
കണ്ണന്‍ രാഗപൂവനത്തെ
കണ്ടറിഞ്ഞു വൈകി മാത്രം...
രാധേ... ഗാഥേ...

(അണിഞ്ഞു)

aṇiññu aṁgarāgaṁ nilāvuṁ nin kināvuṁ
aṟiññu andaraṁgaṁ priyaṅge kāvyagaṁge
sumāṁgī pārijādaṁ nin mānasaṁ
ñānadin gandhamelkkuṁ premagandharvvan

(aṇiññu)

abar‌ṇṇe nin dabassil aliññu ñān
śiśiraṁ maññil‌polĕ....
abar‌ṇṇe nin dabassil aliññu ñān
niṣ‌kaḽaṅgaṁ ninṟĕ snehaṁ
ninavaṟiññadinnu mātraṁ...
devī... devī...

(aṇiññu)

hṛdandaṁ tannuninnu vasandaśrī
s‌meraṁ pūvāy tūgi....
hṛdandaṁ tannuninnu vasandaśrī
kaṇṇan rāgabūvanattĕ
kaṇḍaṟiññu vaigi mātraṁ...
rādhe... gāthe...

(aṇiññu)