Andivilakk

അന്തിവിളക്ക്
Work
Year
Language

അന്തിവിളക്കു പ്രകാശം പരത്തുന്നു
നിന്‍ തിരുവുള്ളം കണക്കേ
നിന്‍ തിരുമുന്നില്‍ മിഴിനീരൊഴുക്കുന്നു
സന്തപ്തമാനസര്‍ ഞങ്ങള്‍

ഇവിടത്തെ കണ്ണീരും പുഞ്ചിരിപ്പൂക്കളും
അവിടത്തെ സമ്മാനമല്ലോ
ഇവിടത്തെ ശൂന്യത തന്നിലൊരാശ്വാസം
അവിടത്തെ തിരുനാമമല്ലോ
(അന്തിവിളക്കു..)

ഈ കരകാണാക്കടലിന്‍ നടുവില്‍
ഒരാശ്രയമില്ലാത്തോര്‍ ഞങ്ങള്‍
ആ കരം നീട്ടി കരകാട്ടി ഞങ്ങളെ
കാത്തുരക്ഷിക്കേണമേ.....
കാത്തുരക്ഷിക്കേണമേ...
(അന്തിവിളക്കു...)

anthivilakku prakaasam parathunnu

andiviḽakku pragāśaṁ parattunnu
nin diruvuḽḽaṁ kaṇakke
nin dirumunnil miḻinīrŏḻukkunnu
sandaptamānasar ñaṅṅaḽ

iviḍattĕ kaṇṇīruṁ puñjirippūkkaḽuṁ
aviḍattĕ sammānamallo
iviḍattĕ śūnyada tannilŏrāśvāsaṁ
aviḍattĕ tirunāmamallo
(andiviḽakku..)

ī karagāṇākkaḍalin naḍuvil
ŏrāśrayamillāttor ñaṅṅaḽ
ā karaṁ nīṭṭi karagāṭṭi ñaṅṅaḽĕ
kātturakṣikkeṇame.....
kātturakṣikkeṇame...
(andiviḽakku...)

anthivilakku prakaasam parathunnu