Andipparavagalenno sekkerunnoo

അന്തിപ്പറവകളെങ്ങോ ചേക്കേറുന്നൂ
Year
Language

അന്തിപ്പറവകളെങ്ങോ ചേക്കേറുന്നൂ
കുഞ്ഞിച്ചിറകടിനാദം മാഞ്ഞീടുന്നു
വെയിലകലും തീരങ്ങള്‍
വേനല്‍ക്കാറ്റൂതുന്നൂ
രാത്തിങ്കള്‍ പോലും തിരിതാഴ്ത്തുന്നു
വിണ്‍കോണിലെങ്ങും ഒളിമായുന്നു
ആരീരാരോ ആരീരാരോ

ആല്‍ക്കൊമ്പിലെ പാഴ്ത്തൂമുളം കൂട്ടില്‍
പാവങ്ങളായ് പാര്‍ക്കുന്നൊരീ പ്രാക്കള്‍
തമ്മില്‍പ്പണ്ടേ താങ്ങായ് നിന്നൂ
കുഞ്ഞുങ്ങള്‍ക്കോ കൂട്ടായ് നിന്നൂ
ഇടനെഞ്ചുതമ്മില്‍ പങ്കുവെച്ചും വാണിടുമ്പോള്‍
പാല്‍ത്തൂവല്‍ പോലെ കൊഴിയും കാലം
നീര്‍ത്തുള്ളിപോലെ ഒഴുകും കാലം

തേന്‍ തുള്ളിയും പാലല്ലിയും നല്‍കി
പൈതങ്ങളേ പുണ്യങ്ങളായ് മാറ്റി
ദൂരെ ദൂരെ വിണ്ണും തേടി
പൊങ്ങിപ്പൊങ്ങിപ്പാറും നേരം
അവര്‍ നെഞ്ചുനീളെ ചുണ്ടുകൊത്തി പോറല്‍ വീഴ്ത്തി
നോവിന്റെ കൂട്ടില്‍ പിടയും മൌനം
പ്രാണന്റെ ചുണ്ടില്‍ പതറും ഗാനം

andippaṟavagaḽĕṅṅo sekkeṟunnū
kuññicciṟagaḍinādaṁ māññīḍunnu
vĕyilagaluṁ tīraṅṅaḽ
venalkkāṭrūdunnū
rāttiṅgaḽ poluṁ tiridāḻttunnu
viṇgoṇilĕṅṅuṁ ŏḽimāyunnu
ārīrāro ārīrāro

ālkkŏmbilĕ pāḻttūmuḽaṁ kūṭṭil
pāvaṅṅaḽāy pārkkunnŏrī prākkaḽ
tammilppaṇḍe tāṅṅāy ninnū
kuññuṅṅaḽkko kūṭṭāy ninnū
iḍanĕñjudammil paṅguvĕccuṁ vāṇiḍumboḽ
pālttūval polĕ kŏḻiyuṁ kālaṁ
nīrttuḽḽibolĕ ŏḻuguṁ kālaṁ

ten duḽḽiyuṁ pālalliyuṁ nalgi
paidaṅṅaḽe puṇyaṅṅaḽāy māṭri
dūrĕ dūrĕ viṇṇuṁ teḍi
pŏṅṅippŏṅṅippāṟuṁ neraṁ
avar nĕñjunīḽĕ suṇḍugŏtti poṟal vīḻtti
novinṟĕ kūṭṭil piḍayuṁ maൌnaṁ
prāṇanṟĕ suṇḍil padaṟuṁ gānaṁ