Andimalarkkili koodananyanyau

അന്തിമലര്‍ക്കിളി കൂടണഞ്ഞു
Year
Language

അന്തിമലര്‍ക്കിളി കൂടണഞ്ഞു
അമ്പിളിവിളക്കില്‍ തിരി തെളിഞ്ഞു
കണ്മണി നീയൊരു കഥ പറയൂ
നിന്‍ കണ്മുനയാലൊരു കഥ പറയൂ
അന്തിമലര്‍ക്കിളി കൂടണഞ്ഞു
അമ്പിളിവിളക്കില്‍ തിരി തെളിഞ്ഞു

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടൂ
ഇന്നെങ്ങനെ ഞാനതിന്‍ കഥ പറയും (ഇന്നലെ..)
മിഴികളില്‍ നാണത്തിന്‍ പൂവിരിഞ്ഞു (2)
നീ പറയാതക്കഥ ഞാനറിഞ്ഞൂ (2)
ആാ..ആാ..ആാ..
അന്തിമലര്‍ക്കിളി കൂടണഞ്ഞു
അമ്പിളിവിളക്കില്‍ തിരി തെളിഞ്ഞു

കാണാതെ പിന്നിലൊരാളു വന്നു
എന്റെ കണ്ണിണ പൊത്തി ചിരിച്ചു നിന്നു (കാണാതെ..)
കാതിലൊരീരടി തേന്‍ പകര്‍ന്നു
നിന്റെ കവിളില്‍ നിന്നായിരം പൂവിറുത്തു (2)
ആ..ആ.. ആ...(അന്തിമലര്‍ക്കിളി..)

andimalarkkiḽi kūḍaṇaññu
ambiḽiviḽakkil tiri tĕḽiññu
kaṇmaṇi nīyŏru katha paṟayū
nin kaṇmunayālŏru katha paṟayū
andimalarkkiḽi kūḍaṇaññu
ambiḽiviḽakkil tiri tĕḽiññu

innalĕ ñānŏru svapnaṁ kaṇḍū
innĕṅṅanĕ ñānadin katha paṟayuṁ (innalĕ..)
miḻigaḽil nāṇattin pūviriññu (2)
nī paṟayādakkatha ñānaṟiññū (2)
āാ..āാ..āാ..
andimalarkkiḽi kūḍaṇaññu
ambiḽiviḽakkil tiri tĕḽiññu

kāṇādĕ pinnilŏrāḽu vannu
ĕnṟĕ kaṇṇiṇa pŏtti siriccu ninnu (kāṇādĕ..)
kādilŏrīraḍi ten pagarnnu
ninṟĕ kaviḽil ninnāyiraṁ pūviṟuttu (2)
ā..ā.. ā...(andimalarkkiḽi..)