അന്തിചായുന്ന നിന്‍കവിള്‍ത്തടം
സ്വന്തമാക്കാന്‍ കൊതിച്ചു ഞാന്‍..(അന്തി..)
കൊണ്ടല്‍ മേയുന്ന നിന്റെ കൈശികം
കണ്ടു മയിലായ് മദിച്ചു ഞാന്‍
പ്രണയരോഗത്തിനാല്‍
പിരിയിളക്കം ഫലം..
(അന്തിചായുന്ന...)
നിന്റെ ലോചനത്തിന്റെ സീമയില്‍
നീലവിൺകുട നിവര്‍ന്നതോ..
നിത്യനിര്‍വൃതി വിടര്‍ന്നു വന്നതോ
നീല സാഗരമലിഞ്ഞതോ..(നിന്റെ...)
പറയൂ നീ സുന്ദരീ
പരമചേതോഹരീ...
പ്രണയരോഗത്തിനാല്‍
പിരിയിളക്കം ഫലം..
(അന്തിചായുന്ന...)
രാഗവിഭ്രമം ചേര്‍ന്ന ചുണ്ടിണയില്‍
മൂകഗന്ധര്‍വ്വഗാനമോ
പത്മതീർത്ഥം അഴകോടുണര്‍ന്നതോ
പാല്‍നിലാവലയുറഞ്ഞതോ...(രാഗ....)
പറയൂ നീ കണ്മണീ
പര്‍വശശിശോഭിനീ...
പ്രണയരോഗത്തിനാല്‍
പിരിയിളക്കം ഫലം..
(അന്തിചായുന്ന...)