Andaraatmaavilee

അന്തരാത്മാവിലീ
Year
Language

അന്തരാത്മാവിലീജന്മമേല്പിച്ച
നൊമ്പരങ്ങളുമായിങ്ങണഞ്ഞു നാം
ഒക്കെയും മറന്നൊന്നിനി പാടുവാൻ
ഒട്ടു നേരമൊരുമിച്ചിരിക്കുവാൻ

ദാഹനീർ നുകരാതെ പിരിഞ്ഞു പോം
സ്നേഹതപ്തമൊരാത്മാവു പോലവേ
മൺ ചുവരിലെ കൽ വിളക്കിൽ തിരി
മങ്ങി മങ്ങി കെടുന്നത് കണ്ടു നാം
പാടുവാൻ മറന്നു പോയ് ഒന്നുരി
യാടുവാനും കഴിയാതിരുന്നു നാം

സാന്ത്വനത്തിന്നമൃത സംഗീതമീ
സാന്ദ്രമൗനത്തിൽ നിന്നു നുകർന്നു നാം
വേർ പിരിയുവാനാകിലും ഈയൊത്തു
ചേരലെത്ര മധുരമെന്നോർത്തു നാം
വേദനിക്കിലും വേദനിപ്പിക്കിലും
വേണമീ സ്നേഹ ബന്ധങ്ങളൂഴിയില്‍

andarātmāvilījanmamelbicca
nŏmbaraṅṅaḽumāyiṅṅaṇaññu nāṁ
ŏkkĕyuṁ maṟannŏnnini pāḍuvān
ŏṭṭu neramŏrumiccirikkuvān

dāhanīr nugarādĕ piriññu poṁ
snehadaptamŏrātmāvu polave
maṇ suvarilĕ kal viḽakkil tiri
maṅṅi maṅṅi kĕḍunnat kaṇḍu nāṁ
pāḍuvān maṟannu poy ŏnnuri
yāḍuvānuṁ kaḻiyādirunnu nāṁ

sāndvanattinnamṛta saṁgīdamī
sāndramaunattil ninnu nugarnnu nāṁ
ver piriyuvānāgiluṁ īyŏttu
seralĕtra madhuramĕnnorttu nāṁ
vedanikkiluṁ vedanippikkiluṁ
veṇamī sneha bandhaṅṅaḽūḻiyil