അണയാതെ നില്‍പ്പൂ ദേവാ
നിന്നോര്‍മ്മകള്‍ തന്‍ ചെറുദീപമെന്നും
മഴമാറി വേനലാകും
മധുകാലമതു വരും പോകും
മാറുകയില്ലൊളി മായുകില്ലാ
എന്നാത്മവേദിയിലെന്നും
അണയാതെ..............
നിന്‍പദപൂജാമലരുകളാണെന്‍
സകലതുമെന്നും ഭുവനേ പ്രിയനേ
നിന്‍ പ്രിയനാമം അനുദിനം ഗാനം
ചെയ്‌വൂ ഹൃദയം നാഥാ
മിന്നുകയാം ഒളിചിന്നുകയാം നീ
എന്നാത്മവേദിയിലെന്നും
അണയാതെ..........