Anasvara premam paalmoliyo

അനശ്വര പ്രേമം പാഴ്മൊഴിയോ
Year
Language

അനശ്വരപ്രേമം പാഴ്മൊഴിയോ
അനവദ്യരാഗം പഴമൊഴിയോ
സ്വര്‍ഗ്ഗീയ ജീവിതം വ്യാമോഹമോ
സ്വപ്നങ്ങള്‍ മനസ്സിന്റെ സങ്കല്‍പ്പമോ
(അനശ്വര )

ഹൃദയാഭിലാഷങ്ങള്‍ തുടികൊട്ടി നിന്നു
മദഭര നര്‍ത്തനം ആടാന്‍ കൊതിച്ചു
പൂമൊട്ടിനെന്നും കരയാതിരിയ്ക്കാം
പൂവായ് വിടരാതെ വാടിക്കൊഴിഞ്ഞാല്‍
(അനശ്വര )

ആത്മാവില്‍ സ്നേഹത്തിന്‍ യാഗമുരുക്കുവോര്‍
ആലംബഹീനരാം പെണ്മണികള്‍
(ആത്മാവില്‍ )
ആശാഭംഗങ്ങള്‍ മാത്രമാണെന്നെന്നും
അനുരാഗമാനസ്സം നേടുവതും
(അനശ്വര )

anaśvarapremaṁ pāḻmŏḻiyo
anavadyarāgaṁ paḻamŏḻiyo
svarggīya jīvidaṁ vyāmohamo
svapnaṅṅaḽ manassinṟĕ saṅgalppamo
(anaśvara )

hṛdayābhilāṣaṅṅaḽ tuḍigŏṭṭi ninnu
madabhara narttanaṁ āḍān kŏdiccu
pūmŏṭṭinĕnnuṁ karayādiriykkāṁ
pūvāy viḍarādĕ vāḍikkŏḻiññāl
(anaśvara )

ātmāvil snehattin yāgamurukkuvor
ālaṁbahīnarāṁ pĕṇmaṇigaḽ
(ātmāvil )
āśābhaṁgaṅṅaḽ mātramāṇĕnnĕnnuṁ
anurāgamānassaṁ neḍuvaduṁ
(anaśvara )