Anaadiyaamen (reemiks)

അനാദിയാമെന്‍ (റീമിക്സ്)
Year
Language

അനാദിയാം എന്‍ സ്നേഹം
അഴകേ ഞാന്‍ നിനക്കു തന്നൂ
നിലാവു നിറയും മിഴിയില്‍
നിറദീപം തെളിഞ്ഞു നിന്നൂ
ഇലവീഴാ പൂഞ്ചിറയില്‍
പകൽ മുങ്ങും പാല്‍ക്കടവില്‍..
അനാദിയാം എന്‍ സ്നേഹം
അഴകേ ഞാന്‍ നിനക്കു തന്നൂ

വെയില്‍മഴ തംബുരുവില്‍
ശ്രുതിയിടും ഓര്‍മ്മകളില്‍
നീ നിറയുന്ന ഭാവനയോ
സുഖമുള്ള വേദനയോ
വിരഹനിശീഥം വിടപറയുമ്പോള്‍
ഇനിയും നീ വരുമോ
ഈറന്‍ മൊഴി തരുമോ ...
(അനാദിയാം... )

ഇണമരപ്പൂന്തണലില്‍
വിരിവെയ്ക്കും സന്ധ്യകളില്‍
നീ തിരിയിട്ട മൺവിളക്കില്‍
തെളിയുന്നു ചന്ദ്രദളം
മറവിയിലേതോ മധുരവുമായെന്‍
മൌനം കാത്തിരുന്നൂ ...
മനസ്സും കാത്തിരുന്നൂ ..
(അനാദിയാം ... )

anādiyāṁ ĕn snehaṁ
aḻage ñān ninakku tannū
nilāvu niṟayuṁ miḻiyil
niṟadībaṁ tĕḽiññu ninnū
ilavīḻā pūñjiṟayil
pagal muṅṅuṁ pālkkaḍavil..
anādiyāṁ ĕn snehaṁ
aḻage ñān ninakku tannū

vĕyilmaḻa taṁburuvil
śrudiyiḍuṁ ormmagaḽil
nī niṟayunna bhāvanayo
sukhamuḽḽa vedanayo
virahaniśīthaṁ viḍabaṟayumboḽ
iniyuṁ nī varumo
īṟan mŏḻi tarumo ...
(anādiyāṁ... )

iṇamarappūndaṇalil
virivĕykkuṁ sandhyagaḽil
nī tiriyiṭṭa maṇviḽakkil
tĕḽiyunnu sandradaḽaṁ
maṟaviyiledo madhuravumāyĕn
maൌnaṁ kāttirunnū ...
manassuṁ kāttirunnū ..
(anādiyāṁ ... )