അമൃതിൻകുടം കൈയിലേന്തും
അഴകിൻ താഴ്‌വരയിൽ
നിനക്കായ് ഉള്ളിൽ പൂക്കളോടെ
ഒരുങ്ങിനിൽക്കുന്നു ഞാൻ ദേവാ...
(അമൃതിൻകുടം...)
സ്വപ്നംതോറും നീ മാത്രമായി
നീയെന്റെ അഭിലാഷമായി...(2)
തഴുകുന്നൊരു തളിരായി
മഴവില്ലൊളി വന്നതേകി
എന്നുള്ളിൽപൂക്കും വസന്തമായി
എൻമേനി മൂടും രോമാഞ്ചമായ് നീ...
(അമൃതിൻകുടം...)
നീളും മൗനം നീ നാദമാക്കി
നീയെന്നെ രാഗാർദ്രയാക്കി...(2)
മുകിൽതന്നിതൾ കതിർ തൂകി
സുമവല്ലികൾ താലമേന്തി
നിൻ കൈ എന്നിൽ പൂമാലയായി
പതിയുന്നനേരം ഈ നല്ലനേരം...
(അമൃതിൻകുടം...)