Amrtam pagarnna raatri

അമൃതം പകര്‍ന്ന രാത്രി
Work
Year
Language

അമൃതം പകർന്ന രാത്രി
അനുഭൂതി പൂത്ത രാത്രി
വിടരും നീ അഴകേ

മുകിൽ പുൽകും ഇന്ദു കലയായ്‌
എൻ ഗാന ഗഗനമാകെ
വിടരും നീ അഴകേ

കവിതാനദീ തടങ്ങൾ
പ്രിയദർശിനീ വനങ്ങൾ
നിന്നെ, വിരിഞ്ഞ പൂവേ
തിരയുന്നിതെൻ കിനാക്കൾ
ഓ....

ഹിമ ശംഖു മാല ചാർത്തി
ഉടലാകെ കുളിരു കോരി
വിടരും നീ അഴകേ

ഇതു പ്രേമ സുരഭി മാസം
കതിർ വീശി മന്ദഹാസം
ഒരു വീണ തേടുമീ ഞാൻ
അനുരാഗ മൗന ഗാനം
ഓ...

എൻ ഹൃദയ സിന്ധു മേലെ
ഒരു ഗാന ഹംസമായി
ഒഴുകും നീ അഴകേ

amṛtaṁ pagarnna rātri
anubhūdi pūtta rātri
viḍaruṁ nī aḻage

mugil pulguṁ indu kalayāy‌
ĕn gāna gaganamāgĕ
viḍaruṁ nī aḻage

kavidānadī taḍaṅṅaḽ
priyadarśinī vanaṅṅaḽ
ninnĕ, viriñña pūve
tirayunnidĕn kinākkaḽ
o....

hima śaṁkhu māla sārtti
uḍalāgĕ kuḽiru kori
viḍaruṁ nī aḻage

idu prema surabhi māsaṁ
kadir vīśi mandahāsaṁ
ŏru vīṇa teḍumī ñān
anurāga mauna gānaṁ
o...

ĕn hṛdaya sindhu melĕ
ŏru gāna haṁsamāyi
ŏḻuguṁ nī aḻage