അമൃതകിരണന്‍ ദീപം കെടുത്തി
ആകാശതാരങ്ങളുറങ്ങി
ഉറങ്ങി.. ആകാശ താരങ്ങളുറങ്ങി..
(അമൃതകിരണൻ..)
നീലനേത്രങ്ങളിലെ സ്വപ്നസുന്ദരികളേ
നിങ്ങളുറങ്ങാത്തതെന്തേ
നിങ്ങളുറങ്ങാത്തതെന്തേ എന്തേ
നിങ്ങളുറങ്ങാത്തതെന്തേ
ലാലാലലാ.. ആഹാഹഹാ.. ങ്ങും.. ആഹാഹാഹാഹാ...
മന്മഥവിരുന്നിന് ചുണ്ടുകളൊരുക്കിയ
മകരന്ദപാത്രമിതാര്‍ക്കു വേണ്ടി
മന്മഥവിരുന്നിന് ചുണ്ടുകളൊരുക്കിയ
മകരന്ദപാത്രമിതാര്‍ക്കു വേണ്ടി
ആ...
ഗാനോപചാരത്തിന്നെത്തുന്ന നിന്നുടെ
പ്രാണാധിനായകനാരു തോഴീ
പ്രാണാധിനായകനാരു തോഴീ (അമൃതകിരണന്‍)
വിരലിന്‍ തുമ്പുകൾ വീണയിലുണര്‍ത്തുന്ന
വിരഹിണിസംഗീതമാര്‍ക്കു വേണ്ടി
ആ...
കോമളസങ്കല്പം പൂജയ്ക്കൊരുക്കിയ
താമരമാലകളാര്‍ക്കു വേണ്ടി
താമരമാലകളാര്‍ക്കു വേണ്ടി (അമൃതകിരണന്‍)