അമൃത കണികൾ പൊഴിയും നിശയിൽ
കരളിൽ വിടരും ഒരു മോഹം
മിഴിയും മിഴിയുമിടയും സമയം
മെല്ലെ വളരും ഒരു ദാഹം
(അമൃത കണികൾ….)
നിൻ മെയ്യാകെ പൂവിരിയെ
നിൻ ചെഞ്ചുണ്ടിൽ തേനുതിരെ
പലതും പലതും തമ്മിൽ പകരാം
(അമൃത കണികൾ….)
ഉം..ഉം..ഉം..ഉം..ഉം..
നിൻ നാണത്തിൽ നീരാടാൻ ഞാൻ നിൽക്കെ
എന്തിനിനിയുമിനിയും താമസം
എൻ മാറിൽ നിൻ മുകുളങ്ങൾ ചൂടിക്കാൻ
മദന തിലകമൊന്നു ചാർത്തുവാൻ
കരളിൽ വിടരും ഒരു മോഹം
മെല്ലെ വളരും ഒരു ദാഹം
ഉം..ഉം..ഉം..ഉം..ഉം..
നിൻ ഉടലോടു ഞാൻ ചേരാൻ നോക്കുമ്പോൾ
ഒതുങ്ങി ഒതുങ്ങി പോവതെന്തിനോ
നിൻ മാധുര്യമൊന്നാകെ നൽകൂ നീ
പുളകം വന്നു വേളയിൽ വേളയിൽ
(അമൃത…)