Amminyanyaappaalinnilamcund

അമ്മിഞ്ഞപ്പാലിന്നിളംചുണ്ട്‌
Work
Year
Language

അമ്മിഞ്ഞപ്പാലിന്നിളം ചുണ്ടു തേങ്ങുമ്പോള്‍
അമ്മയെന്തുചെയ്യും?
മാറില്‍ തളിര്‍വിരലോടിനടക്കുമ്പോള്‍
മാറിടം വിങ്ങും കണ്ണേ.... കണ്ണേ....

ഉണരുന്ന രാത്രിയില്‍ അമ്പിളിക്കീറിനെ
തൊട്ടിലിലാട്ടിയുറക്കും..
മ്.....മ്......
ഉണരുന്ന രാത്രിയില്‍ അമ്പിളിക്കീറിനെ
തൊട്ടിലിലാട്ടിയുറക്കും..
മേഘങ്ങള്‍ നേര്‍ത്ത തിരശ്ശീല വീഴ്ത്തുമ്പോള്‍
കൂമ്പിയടയും മിഴികള്‍ പാതി
കൂമ്പിയടയും മിഴികള്‍

മാറിന്റെ താളം കേട്ടുകൊണ്ടെന്നും
മാലയായമ്മയെ പുണരൂ
മ്.... മ്......
മാറിന്റെ താളം കേട്ടുകൊണ്ടെന്നും
മാലയായമ്മയെ പുണരൂ
പുണരുമ്പോള്‍ നിന്‍ മൃദുപാദത്താലെന്റെ
മാറില്‍ ചവിട്ടിയുണര്‍ത്തൂ ഉണ്ണി
മാറില്‍ ചവിട്ടിയുണര്‍ത്തൂ

ammiññappālinniḽaṁ suṇḍu teṅṅumboḽ
ammayĕndusĕyyuṁ?
māṟil taḽirviraloḍinaḍakkumboḽ
māṟiḍaṁ viṅṅuṁ kaṇṇe.... kaṇṇe....

uṇarunna rātriyil ambiḽikkīṟinĕ
tŏṭṭililāṭṭiyuṟakkuṁ..
m.....m......
uṇarunna rātriyil ambiḽikkīṟinĕ
tŏṭṭililāṭṭiyuṟakkuṁ..
meghaṅṅaḽ nertta tiraśśīla vīḻttumboḽ
kūmbiyaḍayuṁ miḻigaḽ pādi
kūmbiyaḍayuṁ miḻigaḽ

māṟinṟĕ tāḽaṁ keṭṭugŏṇḍĕnnuṁ
mālayāyammayĕ puṇarū
m.... m......
māṟinṟĕ tāḽaṁ keṭṭugŏṇḍĕnnuṁ
mālayāyammayĕ puṇarū
puṇarumboḽ nin mṛdubādattālĕnṟĕ
māṟil saviṭṭiyuṇarttū uṇṇi
māṟil saviṭṭiyuṇarttū