അമ്മേ പ്രകൃതീ ഉഗ്രരൂപിണീ
മൂലകാരിണീ സൃഷ്ടി സംഹാരിണീ
എത്രഭീതിദം ഏകലോചനം
വന്യമാമിരുളില്‍ മാമരങ്ങളില്‍
ഗുഹയില്‍.... ശിലയില്‍...
ശിക്ഷിതനായി ഞാന്‍.. ശിക്ഷിതനായി ഞാന്‍
വ്യര്‍ഥയാത്രതന്‍ ഏതോസന്ധ്യയില്‍
അര്‍ഥമറിഞ്ഞു സത്യമറിഞ്ഞു
പിന്നെയും ഭ്രൂണമായ് നിന്റെ ഗര്‍ഭാശയത്തില്‍
നിന്റെ ഗര്‍ഭാശയത്തില്‍..
അമ്മേ.. പ്രകൃതീ.....
ശാന്തസുന്ദരം തേജോരൂപം
പുല്‍ക്കൊടിത്തുമ്പില്‍ മഞ്ഞുതുള്ളിയില്‍
പൂവില്‍ പുഴയില്‍ കൊച്ചുകുഞ്ഞായിഞാന്‍
കൊച്ചുകുഞ്ഞായിഞാന്‍
അമ്മേ പ്രകൃതീ......