Amme naaraayana

അമ്മേ നാരായണ
Year
Language

അമ്മേ നാരായണ...
അമ്മേ നാരായണ...

ദേവീ ഭഗവതി മായേ
ദേവീ കലാവതി മായേ
നിന്‍ കാല്‍ത്തളിരില്‍
കാണിക്ക വയ്ക്കുന്നു
കണ്ണീര്‍‌കൊണ്ടൊരു
പുഷ്പാഞ്ജലി
(അമ്മേ)

ഒന്നുമറിയാതെ മോഹവും കാലവും
എന്നുമൊഴുകുമ്പോള്‍...
ആലംബഹീനമാം എന്നാത്മാവി-
നാശ്രയമരുളൂ ഭദ്രേ...
എനിക്കഭയം നല്‍കൂ മായേ...
(ദേവീ)

പാപകര്‍മ്മങ്ങളാം പഞ്ചാഗ്നിനടുവില്‍
നീറിപ്പുകയുമ്പോള്‍...
എല്ലാം തകര്‍ന്നൊരീ അഗതിയെ രക്ഷിക്കൂ
എല്ലാമറിയുന്ന ദേവീ...
എന്നും കൈവല്യമേകൂ മായേ...
(ദേവീ)

amme nārāyaṇa...
amme nārāyaṇa...

devī bhagavadi māye
devī kalāvadi māye
nin kālttaḽiril
kāṇikka vaykkunnu
kaṇṇīr‌kŏṇḍŏru
puṣpāñjali
(amme)

ŏnnumaṟiyādĕ mohavuṁ kālavuṁ
ĕnnumŏḻugumboḽ...
ālaṁbahīnamāṁ ĕnnātmāvi-
nāśrayamaruḽū bhadre...
ĕnikkabhayaṁ nalgū māye...
(devī)

pābagarmmaṅṅaḽāṁ pañjāgninaḍuvil
nīṟippugayumboḽ...
ĕllāṁ tagarnnŏrī agadiyĕ rakṣikkū
ĕllāmaṟiyunna devī...
ĕnnuṁ kaivalyamegū māye...
(devī)