Amme kanyaamariyame (silluvali paayum)

അമ്മേ കന്യാമറിയമേ (ചില്ലുവഴി പായും)
Work
Year
Language

അമ്മേ കന്യാമറിയമേ സൂര്യോദയ സന്ദേശം പകരും
ഉദയ താരകമേ ഉദയ താരകമേ
ചില്ലുവഴി പായും കിരണം പോൽ നിന്നിൽ നാഥന്റെ തിരുജനനം
ഉദയ താരകമേ ഉദയ താരകമേ
(ചില്ലുവഴി..)
അമ്മേ...കന്യാമറിയമേ...

ആ...ആ....ആ...ആ......
യഹോവായൊരുക്കിയ വരദാനം
മഹാ മഹിമ തൻ അവതാരം (2)
അനന്ത കരുണാമൃത വർഷം
അലോക സ്നേഹത്തിൻ ആത്മഹർഷം
(ചില്ലുവഴി..)

നിന്നിലെയുറവയാം പ്രാണജലം
കാൽവരി ചൂടിയ തീർത്ഥജലം (2)
മണ്ണിനെ വിണ്ണാക്കും ജീവ രക്തം (2)
മർത്ത്യന്റെ നിത്യമാം മുക്തിമാർഗ്ഗം
(ചില്ലുവഴി..)
അമ്മേ...കന്യാമറിയമേ...

amme kanyāmaṟiyame sūryodaya sandeśaṁ pagaruṁ
udaya tāragame udaya tāragame
silluvaḻi pāyuṁ kiraṇaṁ pol ninnil nāthanṟĕ tirujananaṁ
udaya tāragame udaya tāragame
(silluvaḻi..)
amme...kanyāmaṟiyame...

ā...ā....ā...ā......
yahovāyŏrukkiya varadānaṁ
mahā mahima tan avadāraṁ (2)
ananda karuṇāmṛta varṣaṁ
aloga snehattin ātmaharṣaṁ
(silluvaḻi..)

ninnilĕyuṟavayāṁ prāṇajalaṁ
kālvari sūḍiya tīrtthajalaṁ (2)
maṇṇinĕ viṇṇākkuṁ jīva raktaṁ (2)
marttyanṟĕ nityamāṁ muktimārggaṁ
(silluvaḻi..)
amme...kanyāmaṟiyame...