അമ്മേ ഗംഗേ മന്ദാകിനീ
ഈ മണ്‍ചിരാതും കൂടി
നിന്‍ തിരക്കൈയ്യാലേറ്റുവാങ്ങിപ്പോകൂ
നീയേ നീയേ എന്നുണ്ണിപ്പൂവിന്നമ്മേ നീയാണഭയം
(അമ്മേ)
കന്യകയാമെന്‍ പാപം ചൂടും കനിയാമിതിനെ
അന്‍പെഴുമേതോ കൈയ്യിലണയ്ക്കാന്‍ കനിയൂ കനിയൂ
മറുകരയുണ്ടോ പറയൂ ദേവീ
വാത്സല്യാര്‍ദ്രം പാടും അമ്മമാര്‍ അമ്മമാര്‍
(അമ്മേ)
തന്‍ രഥമേറിപ്പോകും സൂര്യന്‍ തരളം തഴുകും
കണ്മണിയാമെന്‍ കന്നിപ്പൂവിന്‍ കവിളില്‍ മിഴിയില്‍
ഇവനെ വളര്‍ത്തൂ കതിരോന്‍പോലെ
ആരും തേടും തേജോരൂപനായ്
(അമ്മേ)