അമ്മേ ഭഗവതീ സത്യമേ വെളിച്ചമേ... ആ...
സമസ്ത സൌഭാഗ്യമേ ശബ്ദമേ ചൈതന്യമേ
സുകൃത ജന്മങ്ങളാല്‍ നിന്‍ ഗര്‍ഭത്തിലുല്‍ഭവിച്ചവയല്ലോ
പ്രകൃതിയും പ്രാണനും പ്രസരിപ്പും സര്‍വസ്വവും
അഗ്നിയുമാകാശവും വായുവും കടലും കരയുമൊക്കെയും
പ്രസവിച്ചു നീ പ്രപഞ്ച മാതാവേ തായേ
പരമാത്മാവു തൊട്ടിങ്ങോട്ടു പരമാണുവരെയും
പരിലാളനമേല്‍ക്കും മാതൃവാത്സല്യത്തിന്റെ പവിത്രമാം ശൃംഖലയും
ശ്രീചക്രവും ബിന്ദുവും നീയല്ലോ മഹാമായേ
നീയല്ലോ ശക്തി നീയല്ലോ പരാശക്തി
നീയല്ലോ നിരാലംബര്‍ക്കഭയമരുളുന്നോ -
ളന്നപൂര്‍ണ്ണേശ്വരി
കമലേ വിമലേ ദുര്‍ഗ്ഗേ മീനാക്ഷി കാര്‍ത്യായനി
പാര്‍വതി സരസ്വതി സര്‍വമംഗള ലക്ഷ്മി ഗിരിജേ മൂകാംബികേ
കാളിയും നീയെ കരുമാരിയും നീയെ
ദേവിയും നീയെ ദേവദാസിയും നീയെ
അമ്മയമ്മൂമ്മ മകള്‍ കാമുകീ പത്നി എന്നീ
വിവിധ വൈരുദ്ധ്യ ഭാവ ഹാവങ്ങളാല്‍
ഈ വിശ്വത്തെ നയിക്കുന്നു നീ
പ്രതിഭാസമേ... അമ്മേ.. അമ്മേ.. നമോസ്തുതേ.......