Amme amme ellaam

അമ്മെ അമ്മെ എല്ലാം
Year
Language

അമ്മേ...അമ്മേ...
എല്ലാം കാണുന്നോരമ്മേ
അല്ലൽ കൊടും തീയിൽ വേവുമ്പോൾ നിൻ പദ
മല്ലാതാശ്രയമെന്തുണ്ടമ്മേ (എല്ലാം..)

കോടാനുകോടിയെ കാത്തു രക്ഷിക്കുന്ന
കോടിലിംഗപുരത്തമ്മേ
കാരുണ്യവാരിദവർഷപൂരം ആദി
കാരിണി നീയെന്നിൽ തൂകൂ (എല്ലാം...)

ആദിപരാശക്തിയാനന്ദഭൈരവി
ജ്യോതിസ്വരൂപിണിയമ്മേ
എല്ലാരുമേ വെടിഞ്ഞാശ്രയഹീനയായ്‌
എങ്ങോട്ടു പോകും ഞാനമ്മേ? (എല്ലാം...)

ആത്മാധിനാഥനും ഞാനുമിപ്പാരിൽ
ആശ്വാസസങ്കേതം തേടി
ആശ്രിതവൾസലേയംബേ ഭഗവതി
നിൻ പാദസന്നിധി പൂകി

amme...amme...
ĕllāṁ kāṇunnoramme
allal kŏḍuṁ tīyil vevumboḽ nin pada
mallādāśrayamĕnduṇḍamme (ĕllāṁ..)

koḍānugoḍiyĕ kāttu rakṣikkunna
koḍiliṁgaburattamme
kāruṇyavāridavarṣabūraṁ ādi
kāriṇi nīyĕnnil tūgū (ĕllāṁ...)

ādibarāśaktiyānandabhairavi
jyodisvarūbiṇiyamme
ĕllārume vĕḍiññāśrayahīnayāy‌
ĕṅṅoṭṭu poguṁ ñānamme? (ĕllāṁ...)

ātmādhināthanuṁ ñānumippāril
āśvāsasaṅgedaṁ teḍi
āśridavaḽsaleyaṁbe bhagavadi
nin pādasannidhi pūgi