Ammayum magalum

അമ്മയും മകളും
Work
Year
Language

അമ്മയും മകളും ഒന്നുരണ്ടായ
പുഴയും കൈവഴിയും
അകന്നെന്നു തോന്നും
എങ്കിലുമൊരു തെന്നല്‍ ആലിംഗനം ചെയ്യും
ഇരുവരെയും ആലിംഗനം ചെയ്യും
(അമ്മയും)

തായ്‌നദിയൊഴുകും വഴി വേറെ
കൈവഴിയൊഴുകും തടം വേറെ
രണ്ടിലും നിറയുന്ന ജലമോ
രണ്ടിലും അലിയുന്ന കുളിരോ
ഒന്നു തന്നെ... ഭാവം ഒന്നു തന്നെ...
(അമ്മയും)

പുതുവെള്ളം വന്നാല്‍ പകുത്തുനല്‍കും
ചെറിയ നൊമ്പരവും പങ്കുവയ്‌ക്കും
അമ്മയാം സ്നേഹപ്രവാഹം
ആ രാഗപീയൂഷവര്‍ഷം
ഉണ്മയല്ലേ നിത്യനന്മയല്ലേ
(അമ്മയും)

ammayuṁ magaḽuṁ ŏnnuraṇḍāya
puḻayuṁ kaivaḻiyuṁ
agannĕnnu tonnuṁ
ĕṅgilumŏru tĕnnal āliṁganaṁ sĕyyuṁ
iruvarĕyuṁ āliṁganaṁ sĕyyuṁ
(ammayuṁ)

tāy‌nadiyŏḻuguṁ vaḻi veṟĕ
kaivaḻiyŏḻuguṁ taḍaṁ veṟĕ
raṇḍiluṁ niṟayunna jalamo
raṇḍiluṁ aliyunna kuḽiro
ŏnnu tannĕ... bhāvaṁ ŏnnu tannĕ...
(ammayuṁ)

puduvĕḽḽaṁ vannāl paguttunalguṁ
sĕṟiya nŏmbaravuṁ paṅguvay‌kkuṁ
ammayāṁ snehapravāhaṁ
ā rāgabīyūṣavarṣaṁ
uṇmayalle nityananmayalle
(ammayuṁ)