അമ്മയെന്നാദ്യത്തെ പ്രണവമന്ത്രം
അമ്മയെന്നാദ്യത്തെ പ്രണവമന്ത്രം കേട്ടു
യാഗാഗ്നിപോല്‍ ഞാനുണര്‍ന്നുവല്ലോ
പ്രാണന്‍ ജ്വലിക്കുന്ന മണ്‍ചിരാതാകൃതി
നീയതില്‍ കത്തുന്ന ദീപമായി
ജീവന്റെയോരോ പരാഗരേണുക്കളും
ഓമലേ നീമാത്രമായിരുന്നു
കനവുകണ്ടെത്ര പറക്കും തളികയില്‍
നമ്മള്‍ പറന്നു പറന്നുപോയി
സിരകളില്‍ സ്നേഹപ്രവാഹമായ് നീയെന്റെ
വരപ്രസാദം പോലെ വളര്‍ന്നുവരു
നിത്യനിവേദ്യമായ് നിനക്കുവേണ്ടി അമ്മ
ജീവന്റെ ബലിദാനം നല്‍കുമല്ലോ
ജീവന്റെ ബലിദാനം നല്‍കുമല്ലോ
ammayĕnnādyattĕ praṇavamandraṁ keṭṭu
yāgāgnibol ñānuṇarnnuvallo
prāṇan jvalikkunna maṇsirādākṛti
nīyadil kattunna dībamāyi
jīvanṟĕyoro parāgareṇukkaḽuṁ
omale nīmātramāyirunnu
kanavugaṇḍĕtra paṟakkuṁ taḽigayil
nammaḽ paṟannu paṟannuboyi
siragaḽil snehapravāhamāy nīyĕnṟĕ
varaprasādaṁ polĕ vaḽarnnuvaru
nityanivedyamāy ninakkuveṇḍi amma
jīvanṟĕ balidānaṁ nalgumallo
jīvanṟĕ balidānaṁ nalgumallo