Ammayenna vaakk (M)

അമ്മയെന്ന വാക്ക്‌ (M)
Year
Language

അമ്മയെന്ന വാക്കുകൊണ്ടു പൂജ ചെയ്തിടാം
അമ്മയെന്ന വീണകൊണ്ടു പാട്ടു മീട്ടിടാം
നെഞ്ചിലെ പാലമൃതേകി വേനലില്‍ തണലായി
എന്‍റെയീ ജന്മം നിന്നു പൊള്ളും മരുയാത്രയില്‍
(അമ്മയെന്ന വാക്കുകൊണ്ടു)

ആദ്യം നീ ഹരിശ്രീയായി നാവ്ത്തുമ്പില്‍
അറിവായ് നീ അകമിഴിയില്‍
പിന്നെ നീ സ്വരമഴയായ്യിടനെഞ്ചില്‍
സംഗീതം മുറജപമായി
കാറ്റില്‍ കെടാതെ കൈത്തിരിനാളമായി
കാവല്‍ ഇരുന്നെന്‍റെ കാല്‍ക്കല്‍ തലോടി
മായാത്ത കണ്ണീരില്‍ മറ്റാരും കാണാതം
ചുണ്ടില്‍ പകരും കടലാണു നീ
(അമ്മയെന്ന വാക്കുകൊണ്ടു)

എന്നും ഞാന്‍ ഉണരുമ്പോള്‍ നിന്‍ രൂപം
പൂവിതളായി തെളിയണമേ
എന്നും ഞാന്‍ പാടുമ്പോള്‍ നിന്‍ നാമം
കീര്‍ത്തനമായി തോന്നണമേ
അറിയാതെ ഞാന്‍ ചെയ്തോരപരാധമെല്ലാം
അലിവോടെ തീര്‍ത്തെന്നെ പുണരേണമേ
നീ തന്ന നേരിന്‍റെ തീരാത്ത മൗനത്തില്‍
തനിയെ ഒഴുകും പുഴയാണ് ഞാന്‍
(അമ്മയെന്ന വാക്കുകൊണ്ടു)

ammayĕnna vākkugŏṇḍu pūja sĕydiḍāṁ
ammayĕnna vīṇagŏṇḍu pāṭṭu mīṭṭiḍāṁ
nĕñjilĕ pālamṛtegi venalil taṇalāyi
ĕnṟĕyī janmaṁ ninnu pŏḽḽuṁ maruyātrayil
(ammayĕnna vākkugŏṇḍu)

ādyaṁ nī hariśrīyāyi nāvttumbil
aṟivāy nī agamiḻiyil
pinnĕ nī svaramaḻayāyyiḍanĕñjil
saṁgīdaṁ muṟajabamāyi
kāṭril kĕḍādĕ kaittirināḽamāyi
kāval irunnĕnṟĕ kālkkal taloḍi
māyātta kaṇṇīril maṭrāruṁ kāṇādaṁ
suṇḍil pagaruṁ kaḍalāṇu nī
(ammayĕnna vākkugŏṇḍu)

ĕnnuṁ ñān uṇarumboḽ nin rūbaṁ
pūvidaḽāyi tĕḽiyaṇame
ĕnnuṁ ñān pāḍumboḽ nin nāmaṁ
kīrttanamāyi tonnaṇame
aṟiyādĕ ñān sĕydorabarādhamĕllāṁ
alivoḍĕ tīrttĕnnĕ puṇareṇame
nī tanna nerinṟĕ tīrātta maunattil
taniyĕ ŏḻuguṁ puḻayāṇ ñān
(ammayĕnna vākkugŏṇḍu)