Ammayaam vyaagulamaadaave

അമ്മയാം വ്യാകുലമാതാവെ
Year
Language

അമ്മയാം വ്യാകുലമാതാവേ
നിന്‍മക്കളാം ഞങ്ങളെ കാത്തിടേണേ
നിത്യസഹായം നല്‍കുന്ന നീയെന്നും
സത്യത്തിന്‍ വഴിയില്‍ നയിച്ചിടേണേ....
അമ്മയാം വ്യാകുലമാതാവേ
നിന്‍മക്കളാം ഞങ്ങളെ കാത്തിടേണേ....

പോറ്റിവളര്‍ത്തിയ നിന്‍ സുതനെ
ക്രൂശിലേറ്റിയില്ലേ നിന്‍ കണ്മുന്‍പില്‍
ഏഴകള്‍ ഞങ്ങള്‍ ഉഴലുമീ വീഥിയില്‍
വാരിവിതറണം നിന്‍ വെളിച്ചം
അമ്മയാം വ്യാകുലമാതാവേ
നിന്‍മക്കളാം ഞങ്ങളെ കാത്തിടേണേ.....

ത്യാഗത്തിന്‍ ദുഃഖത്തിന്‍ പുത്രിയല്ലേ
നീ സ്നേഹത്തിന്‍ മൂര്‍ത്തീഭാവമല്ലേ
വ്യാകുലം മാത്രം അമ്മയ്ക്കു നല്‍കിയ
പാപികള്‍ ഞങ്ങളെ കാത്തിടേണേ.....

(അമ്മയാം വ്യാകുലമാതാവേ..)

ammayāṁ vyāgulamādāve
ninmakkaḽāṁ ñaṅṅaḽĕ kāttiḍeṇe
nityasahāyaṁ nalgunna nīyĕnnuṁ
satyattin vaḻiyil nayicciḍeṇe....
ammayāṁ vyāgulamādāve
ninmakkaḽāṁ ñaṅṅaḽĕ kāttiḍeṇe....

poṭrivaḽarttiya nin sudanĕ
krūśileṭriyille nin kaṇmunpil
eḻagaḽ ñaṅṅaḽ uḻalumī vīthiyil
vārividaṟaṇaṁ nin vĕḽiccaṁ
ammayāṁ vyāgulamādāve
ninmakkaḽāṁ ñaṅṅaḽĕ kāttiḍeṇe.....

tyāgattin duḥkhattin putriyalle
nī snehattin mūrttībhāvamalle
vyāgulaṁ mātraṁ ammaykku nalgiya
pābigaḽ ñaṅṅaḽĕ kāttiḍeṇe.....

(ammayāṁ vyāgulamādāve..)