Ammakkum acchanum

അമ്മക്കും അച്ഛനും
Work
Year
Language

അമ്മക്കും അച്ഛനും കാരാഗൃഹം
അമ്മാവനോ സിംഹാസനം
അന്തഃപുരത്തില്‍ വളരേണ്ട കണ്ണനോ
അമ്പാടി ഗോകുല ഗ്രാമം

പൊന്നും കിരീടമിരിക്കേണ്ട തലയില്‍
വര്‍ണ്ണ മയിലിന്റെ പീലി(2)
രത്നാഭരണങ്ങളണിയേണ്ട മാറില്‍
കൃഷ്ണതുളസി മാലാ
അമ്പാടിയമ്മക്കും കണ്ണീര് ഈ അമ്മൂമ്മക്കും കണ്ണീര്
രാരിരാരോ രാരാരോ രാരിരാരോ രാരാരോ

സ്വര്‍ണതളിക ഇരിക്കേണ്ട കയ്യില്‍
കണ്ണന്‍ ചിരട്ട കിണ്ണം(2)
പള്ളിചെങ്കോല്‍ പിടിക്കേണ്ട കയ്യില്‍
ഇല്ലിമുളയുടെ പൂങ്കൊമ്പ്
അമ്പാടിയമ്മക്കും കണ്ണീര് ഈ അമ്മൂമ്മക്കും കണ്ണീര്
രാരിരാരോ രാരാരോ രാരിരാരോ രാരാരോ

ammakkuṁ acchanuṁ kārāgṛhaṁ
ammāvano siṁhāsanaṁ
andaḥpurattil vaḽareṇḍa kaṇṇano
ambāḍi gogula grāmaṁ

pŏnnuṁ kirīḍamirikkeṇḍa talayil
varṇṇa mayilinṟĕ pīli(2)
ratnābharaṇaṅṅaḽaṇiyeṇḍa māṟil
kṛṣṇaduḽasi mālā
ambāḍiyammakkuṁ kaṇṇīr ī ammūmmakkuṁ kaṇṇīr
rārirāro rārāro rārirāro rārāro

svarṇadaḽiga irikkeṇḍa kayyil
kaṇṇan siraṭṭa kiṇṇaṁ(2)
paḽḽisĕṅgol piḍikkeṇḍa kayyil
illimuḽayuḍĕ pūṅgŏmp
ambāḍiyammakkuṁ kaṇṇīr ī ammūmmakkuṁ kaṇṇīr
rārirāro rārāro rārirāro rārāro