Amma acchan

അമ്മ അച്ഛന്‌
Year
Language

അമ്മ..അച്ഛന്‍ എന്നല്ല
താങ്ങും തണലേതും കാണാതെ മണ്ണില്‍..(അമ്മ..)
ഒരു പാപവുമറിയാത്ത പിള്ളേര്‍
തുണതേടും അനാഥര്‍ ഞങ്ങള്‍...

സ്നേഹം തന്നെ ജനനി
ദയവോ ഞങ്ങടെ താതന്‍
ലോകം തന്നെ വീടു്
ഐക്യം ഞങ്ങള്‍ തന്‍ ഉയിരു്...
(അമ്മ..)

തള്ളയില്ലാതെ കുഞ്ഞിന്റെ നെഞ്ചു്
വാടിപ്പോകുന്നുവല്ലോ....
വാടിപ്പോകാതെ ഉണർ‌വ്വേകും ദൈവം
മണ്ണില്‍ വേറെങ്ങാനുണ്ടോ..

ഈ പിഞ്ചിന്നെല്ലാം എങ്ങും
സ്വന്തം ഇല്ല...
എന്‍ സ്വന്തങ്ങള്‍തന്‍ നെഞ്ചില്‍
അലിവും ഇല്ല..
ഗുണമുള്ളോര്‍ നിങ്ങള്‍
തുണയേകീടണേ....
(അമ്മ..)

ആരു തഴഞ്ഞാലും എപ്പോഴും നമ്മെ
തഴുകിയൂട്ടുന്നതാരോ
അവരും വെറുത്താലോ നാമെങ്ങുപോകും
വേറെ ഗതിയേതു പാരില്‍...

പിഞ്ചു ചിത്തങ്ങളെ
ഇങ്ങു കണ്ടില്ലയോ...
പെറ്റ ഹൃദയങ്ങളേ നിങ്ങള്‍
കല്ലാകയോ...
ചുടു കണ്ണീരിനാല്‍ ഒരു കഥ ചൊല്ലവേ....
അമ്മ..അച്ഛന്‍ എന്നല്ല
താങ്ങും തണലേതും കാണാതെ മണ്ണില്‍..
ഒരു പാപവുമറിയാത്ത പിള്ളേര്‍
തുണയേതുമില്ലാ അനാഥര്‍.....

amma..acchan ĕnnalla
tāṅṅuṁ taṇaleduṁ kāṇādĕ maṇṇil..(amma..)
ŏru pābavumaṟiyātta piḽḽer
tuṇadeḍuṁ anāthar ñaṅṅaḽ...

snehaṁ tannĕ janani
dayavo ñaṅṅaḍĕ tādan
logaṁ tannĕ vīḍu്
aikyaṁ ñaṅṅaḽ tan uyiru്...
(amma..)

taḽḽayillādĕ kuññinṟĕ nĕñju്
vāḍippogunnuvallo....
vāḍippogādĕ uṇar‌vveguṁ daivaṁ
maṇṇil veṟĕṅṅānuṇḍo..

ī piñjinnĕllāṁ ĕṅṅuṁ
svandaṁ illa...
ĕn svandaṅṅaḽtan nĕñjil
alivuṁ illa..
guṇamuḽḽor niṅṅaḽ
tuṇayegīḍaṇe....
(amma..)

āru taḻaññāluṁ ĕppoḻuṁ nammĕ
taḻugiyūṭṭunnadāro
avaruṁ vĕṟuttālo nāmĕṅṅuboguṁ
veṟĕ gadiyedu pāril...

piñju sittaṅṅaḽĕ
iṅṅu kaṇḍillayo...
pĕṭra hṛdayaṅṅaḽe niṅṅaḽ
kallāgayo...
suḍu kaṇṇīrināl ŏru katha sŏllave....
amma..acchan ĕnnalla
tāṅṅuṁ taṇaleduṁ kāṇādĕ maṇṇil..
ŏru pābavumaṟiyātta piḽḽer
tuṇayedumillā anāthar.....