Ambotrikkunyanyainre

അമ്പോറ്റിക്കുഞ്ഞിന്റെ
Year
Language

അമ്പോറ്റിക്കുഞ്ഞിന്റെ തിരുനാള് എന്റെ
തുമ്പക്കുടത്തിന്റെ പിറന്നാള്
കൃഷ്ണത്തുമ്പിക്കും ലക്ഷ്മിത്തുമ്പിക്കും
തിരുമധുരം നൽകും ജന്മനാള്
(അമ്പോറ്റി..)

ആകാശപ്പന്തലിലോ തൂവെട്ടം
ആനന്ദമുകിലുകൾ തൻ മയിലാട്ടം
പൊന്നമ്പിളിക്കും കൂടെ നടക്കാനായ്
പതിനായിരമായിരം കളിപ്പാട്ടം
(അമ്പോറ്റി..)

ശംഖുകടലിനുമക്കരെയക്കരെ
ശംഖൊലി കേട്ടോരമ്പലത്തിൽ
തേരോട്ടം കണ്ടൂ തേവരേം കണ്ടൂ
തകിൽ കൂറ്റും കുഴലൂത്തും കേട്ടു
(അമ്പോറ്റി..)

ഒല്ലൂർക്കാവിലെ ഓണവിളക്കിനു
ഓടിപ്പോകുന്നു തീവണ്ടി
ചൂളമടിക്കും പുകയ്ക്കും തുപ്പും
ഒറ്റക്കണ്ണൻ തീവണ്ടി
(അമ്പോറ്റി..)

കളരിയിൽ കേളി കൊട്ടുണ്ട്
കഥകളി വേഷങ്ങളുണ്ട്
കൈരളി തൻ കുഞ്ഞിളം കാലിൽ
കലയുടെ കനകച്ചിലങ്കയുണ്ട്
(അമ്പോറ്റി..)

ബാലമേളയിലെ കോമാളിക്ക്
ബാന്റു വായിക്കും കരടിച്ചേട്ടാ
ആരോമലാളിന്റെ പുഞ്ചിരിത്തേനുണ്ണാൻ
അമ്മയ്ക്കുമച്ഛനും കൊതിയാണു
(അമ്പോറ്റി..)

amboṭrikkuññinṟĕ tirunāḽ ĕnṟĕ
tumbakkuḍattinṟĕ piṟannāḽ
kṛṣṇattumbikkuṁ lakṣmittumbikkuṁ
tirumadhuraṁ nalguṁ janmanāḽ
(amboṭri..)

āgāśappandalilo tūvĕṭṭaṁ
ānandamugilugaḽ tan mayilāṭṭaṁ
pŏnnambiḽikkuṁ kūḍĕ naḍakkānāy
padināyiramāyiraṁ kaḽippāṭṭaṁ
(amboṭri..)

śaṁkhugaḍalinumakkarĕyakkarĕ
śaṁkhŏli keṭṭorambalattil
teroṭṭaṁ kaṇḍū tevareṁ kaṇḍū
tagil kūṭruṁ kuḻalūttuṁ keṭṭu
(amboṭri..)

ŏllūrkkāvilĕ oṇaviḽakkinu
oḍippogunnu tīvaṇḍi
sūḽamaḍikkuṁ pugaykkuṁ tuppuṁ
ŏṭrakkaṇṇan dīvaṇḍi
(amboṭri..)

kaḽariyil keḽi kŏṭṭuṇḍ
kathagaḽi veṣaṅṅaḽuṇḍ
kairaḽi tan kuññiḽaṁ kālil
kalayuḍĕ kanagaccilaṅgayuṇḍ
(amboṭri..)

bālameḽayilĕ komāḽikk
bānṟu vāyikkuṁ karaḍicceṭṭā
āromalāḽinṟĕ puñjirittenuṇṇān
ammaykkumacchanuṁ kŏdiyāṇu
(amboṭri..)