Ambiliye arigilonnu

അമ്പിളിയേ അരികിലൊന്നു
Work
Year
Language

അമ്പിളിയെ അരികിലൊന്നു വരാമോ?
നീലവിണ്ണില്‍ തിരശ്ശീലയില്‍ നീ മറഞ്ഞു നില്‍ക്കരുതേ

പനിനീര്‍ പൂവും പവിഴമാലയും
പാതിരാവിനു നല്‍കിയതാരോ?>
ഓടക്കുഴലും പാദസരങ്ങളും
ഓമനത്തെന്നലിനേകിയതാരോ?
(അമ്പിളിയേ....)

കണ്ണുമയങ്ങും കാനനമുല്ലകള്‍
കണ്ടുണരുന്ന സ്വപ്നങ്ങളെന്തേ?
കരളിന്റെയുള്ളില്‍ മധുരം പകരാന്‍
മധുമാസം പോരുന്ന നാളിലെയാകാം
(അമ്പിളിയേ...)

ambiḽiyĕ arigilŏnnu varāmo?
nīlaviṇṇil tiraśśīlayil nī maṟaññu nilkkarude

paninīr pūvuṁ paviḻamālayuṁ
pādirāvinu nalgiyadāro?>
oḍakkuḻaluṁ pādasaraṅṅaḽuṁ
omanattĕnnalinegiyadāro?
(ambiḽiye....)

kaṇṇumayaṅṅuṁ kānanamullagaḽ
kaṇḍuṇarunna svapnaṅṅaḽĕnde?
karaḽinṟĕyuḽḽil madhuraṁ pagarān
madhumāsaṁ porunna nāḽilĕyāgāṁ
(ambiḽiye...)