Ambiliyammaavaa

അമ്പിളിയമ്മാവാ
Work
Year
Language

അമ്പിളിയമ്മാവാ തിരിഞ്ഞുനിന്നന്‍പിനോടൊന്നു ചൊല്ല്
എങ്ങുപോകുന്നിവണ്ണം തനിച്ചു നീ അങ്ങുഞാനും വരട്ടോ?

വെള്ളിത്തളികപോലെ മാനത്തുനീ വെട്ടിത്തിളങ്ങുന്നല്ലോ
വല്ലതും നീതരാമോ വിശക്കുന്നു കൂടെഞാനുംവരട്ടോ?

താരകപ്പെണ്മണികള്‍ നടുവില്‍നീ രാജനായ് വാണിടുമ്പോള്‍
താണവരോടുമിണ്ടാന്‍ നിനക്കൊരു നാണമാകുന്നതുണ്ടോ?

നേരമിരുട്ടിയല്ലോ നിനക്കയ്യോ പേടിയില്ലേ നടക്കാന്‍ ?
കൂട്ടിന്നു വന്നിടാം ഞാന്‍ നല്ലനല്ല പാട്ടുകള്‍ പാടിടാം ഞാന്‍

അമ്പിളിയമ്മാവാ തിരിഞ്ഞുനിന്നന്‍പിനോടൊന്നു ചൊല്ല്
എങ്ങുപോകുന്നിവണ്ണം തനിച്ചു നീ അങ്ങുഞാനും വരട്ടോ?

ambiḽiyammāvā tiriññuninnanpinoḍŏnnu sŏll
ĕṅṅubogunnivaṇṇaṁ taniccu nī aṅṅuñānuṁ varaṭṭo?

vĕḽḽittaḽigabolĕ mānattunī vĕṭṭittiḽaṅṅunnallo
valladuṁ nīdarāmo viśakkunnu kūḍĕñānuṁvaraṭṭo?

tāragappĕṇmaṇigaḽ naḍuvilnī rājanāy vāṇiḍumboḽ
tāṇavaroḍumiṇḍān ninakkŏru nāṇamāgunnaduṇḍo?

neramiruṭṭiyallo ninakkayyo peḍiyille naḍakkān ?
kūṭṭinnu vanniḍāṁ ñān nallanalla pāṭṭugaḽ pāḍiḍāṁ ñān

ambiḽiyammāvā tiriññuninnanpinoḍŏnnu sŏll
ĕṅṅubogunnivaṇṇaṁ taniccu nī aṅṅuñānuṁ varaṭṭo?