Ambilikkadir pole

അമ്പിളിക്കതിര്‍ പോലെ
Work
Year
Language

അമ്പിളിക്കാതിര പോലെ...എന്നുമെന്നരികില്‍ നിൽക്കൂ
പ്രാണനില്‍പൂക്കുന്ന പൊന്‍കിനാവിന്‍പൂക്കള്‍
താരുണ്യമേ...ചാർത്തിത്തരാം
നീ എന്നുമെന്നരികില്‍ നിൽക്കൂ.....
അമ്പിളിക്കാതിര പോലെ...എന്നുമെന്നരികില്‍ നിൽക്കൂ....

ഇരവന്‍ മീട്ടുന്ന തംബുരുവില്‍
ഈ സംക്രമശ്രുതിമധു പൊഴിയും
പഞ്ചശരായിരം ലാവണ്യമായ്
അലരായ്..അലരില്‍ പരാഗമായ്...പരാഗമായ്
പഞ്ചശരായിരം ലാവണ്യമായ്
അലരായ്..അലരില്‍ പരാഗമായ്...പരാഗമായ്
(അമ്പിളിക്കാതിര പോലെ.....)

അനഘയാം ഹൃദയസരസ്സിലേതോ..
വര്‍ണ്ണമയൂഖങ്ങള്‍ തേടിയെത്തും
ഹംസങ്ങളാനന്ദലാസ്യമാടീ
പ്രണയാന്വിതമയ രാഗാമൃതം....രാഗാമൃതം
ഹംസങ്ങളാനന്ദലാസ്യമാടീ
പ്രണയാന്വിതമയ രാഗാമൃതം....രാഗാമൃതം
(അമ്പിളിക്കാതിര പോലെ.....)

ambiḽikkādira polĕ...ĕnnumĕnnarigil nilkkū
prāṇanilbūkkunna pŏnkināvinpūkkaḽ
tāruṇyame...sārttittarāṁ
nī ĕnnumĕnnarigil nilkkū.....
ambiḽikkādira polĕ...ĕnnumĕnnarigil nilkkū....

iravan mīṭṭunna taṁburuvil
ī saṁkramaśrudimadhu pŏḻiyuṁ
pañjaśarāyiraṁ lāvaṇyamāy
alarāy..alaril parāgamāy...parāgamāy
pañjaśarāyiraṁ lāvaṇyamāy
alarāy..alaril parāgamāy...parāgamāy
(ambiḽikkādira polĕ.....)

anaghayāṁ hṛdayasarassiledo..
varṇṇamayūkhaṅṅaḽ teḍiyĕttuṁ
haṁsaṅṅaḽānandalāsyamāḍī
praṇayānvidamaya rāgāmṛtaṁ....rāgāmṛtaṁ
haṁsaṅṅaḽānandalāsyamāḍī
praṇayānvidamaya rāgāmṛtaṁ....rāgāmṛtaṁ
(ambiḽikkādira polĕ.....)