Ambiliccannaadi

അമ്പിളിച്ചങ്ങാതി
Work
Year
Language

അമ്പിളിച്ചങ്ങാതി എന്‍ അമ്പാടിക്കണ്ണനെ നീ
കണ്ണുവെക്കരുതേ മെല്ലേ ഇക്കിളിയാക്കരുതേ
വെള്ളിമുകില്‍ കൈകളാലെന്‍ അഴകിനെ തൊടരുതേ
അമ്പിളിച്ചങ്ങാതി
(അമ്പിളിച്ചങ്ങാതി)

നീലത്തോണിയിലെത്തും കണ്ണാരംകുരുവി
നാളെ പൂരംനാളില്‍ പിറന്നാളല്ലോ
കറുകയും പൂന്തേനും കൊണ്ടരികേ വരുമോ നീ
പുലരിയില്‍ വാര്‍മുളംകുഴലൂതി വരുമോ നീ
ആരിരോ ആരിരോ
(അമ്പിളിച്ചങ്ങാതി)

നടവരമ്പത്തോടും കുറിഞ്ഞിക്കാറ്റേ
കദളിവാഴക്കൈയ്യില്‍ ഊഞ്ഞോലാടാന്‍ വാ
നാളെയെന്‍ പൊന്നുമോന്‍റേ കാതുകുത്താണു
ഇവനു നീ മധുരമൂറുമുറക്കം തായോ
ആരിരോ ആരിരോ
(അമ്പിളിച്ചങ്ങാതി)

ambiḽiccaṅṅādi ĕn ambāḍikkaṇṇanĕ nī
kaṇṇuvĕkkarude mĕlle ikkiḽiyākkarude
vĕḽḽimugil kaigaḽālĕn aḻaginĕ tŏḍarude
ambiḽiccaṅṅādi
(ambiḽiccaṅṅādi)

nīlattoṇiyilĕttuṁ kaṇṇāraṁkuruvi
nāḽĕ pūraṁnāḽil piṟannāḽallo
kaṟugayuṁ pūndenuṁ kŏṇḍarige varumo nī
pulariyil vārmuḽaṁkuḻalūdi varumo nī
āriro āriro
(ambiḽiccaṅṅādi)

naḍavarambattoḍuṁ kuṟiññikkāṭre
kadaḽivāḻakkaiyyil ūññolāḍān vā
nāḽĕyĕn pŏnnumonṟe kāduguttāṇu
ivanu nī madhuramūṟumuṟakkaṁ tāyo
āriro āriro
(ambiḽiccaṅṅādi)