Ambiliccannaadi

അമ്പിളിച്ചങ്ങാതി
Work
Year
Language

അമ്പിളിച്ചങ്ങാതി എന്‍ അമ്പാടിക്കണ്ണനെ നീ
കണ്ണ് വയ്ക്കരുതേ മെല്ലെ ഇക്കിളിയാക്കരുതേ
വെള്ളിമുകില്‍ കൈകളാലെന്‍ അഴകനെ തൊടരുതേ
അമ്പിളിച്ചങ്ങാതി

നിലാതോണിയിലെത്തും കണ്ണാരം കുരുവി
നാളെ പൂരം നാളില്‍ പിറന്നാളല്ലോ
കറുകയും പൂന്തേനും കൊണ്ടാരികെ വരുമോ നീ
പുലരിയില്‍ വാര്‍മുളം കുഴലൂതി വരുമോ നീ
ആരിരോ ആരിരോ
(അമ്പിളിച്ചങ്ങാതി)

നടവരമ്പത്തോടും കുറിഞ്ഞിക്കാറ്റേ
കദളിവാഴക്കയ്യില്‍ പൂഞ്ചോലാടാന്‍ വാ
നാളെയെന്‍ പൊന്നുമോന്റെ കാതുകുത്താണ്
ഇവന് നീ മധുരമൂറുമൊരുറക്കം തായോ
ആരിരോ ആരിരോ
(അമ്പിളിച്ചങ്ങാതി)

ambiḽiccaṅṅādi ĕn ambāḍikkaṇṇanĕ nī
kaṇṇ vaykkarude mĕllĕ ikkiḽiyākkarude
vĕḽḽimugil kaigaḽālĕn aḻaganĕ tŏḍarude
ambiḽiccaṅṅādi

nilādoṇiyilĕttuṁ kaṇṇāraṁ kuruvi
nāḽĕ pūraṁ nāḽil piṟannāḽallo
kaṟugayuṁ pūndenuṁ kŏṇḍārigĕ varumo nī
pulariyil vārmuḽaṁ kuḻalūdi varumo nī
āriro āriro
(ambiḽiccaṅṅādi)

naḍavarambattoḍuṁ kuṟiññikkāṭre
kadaḽivāḻakkayyil pūñjolāḍān vā
nāḽĕyĕn pŏnnumonṟĕ kāduguttāṇ
ivan nī madhuramūṟumŏruṟakkaṁ tāyo
āriro āriro
(ambiḽiccaṅṅādi)